SignIn
Kerala Kaumudi Online
Saturday, 29 January 2022 10.11 AM IST

ചലച്ചിത്രരംഗം ഉണരുമ്പോൾ

aa

ദീർഘമായ ഇടവേളയ്ക്കുശേഷം മലയാള ചലച്ചിത്ര രംഗം സജീവമായി . തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന ചിത്രങ്ങൾ റിലീസ് ചെയ്തു തുടങ്ങിയതോടെ കൊവിഡ് ഭയം ഒഴിവാക്കി ആസ്വാദകർ തിയറ്ററുകളിൽ എത്തിത്തുടങ്ങി.വൻ ബഡ്ജറ്റ് ചിത്രങ്ങളുടെ വരവ് സിനിമാ മേഖലയ്ക്കാകെ ഉണർവ്വേകിയിട്ടുണ്ട്.ഇതിനിടെ ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങളും മികച്ച അഭിപ്രായവും കളക്ഷനും നേടുന്നുണ്ട്.

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കണമെന്ന് പൊതു ആവശ്യം ഉയരുന്നുണ്ട്.സർക്കാർ നിലപാടാണ് ഇതിൽ പ്രധാനം.തകർന്നടിഞ്ഞ ചലച്ചിത്രരംഗത്തെ കൈപിടിച്ചുകയറ്റാനുള്ള ശ്രമം സർക്കാർ നടത്തുമെന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരും പ്രതീക്ഷിക്കുന്നത്.ഗോവയിൽ സമാപിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇക്കുറി മലയാളത്തിന് കാര്യമായ റോൾ വഹിക്കാൻ കഴിഞ്ഞിരുന്നില്ല.ജയരാജിന്റെ നിറയെ തത്തകളുള്ള മരം, രഞ്ജിത് ശങ്കറിന്റെ സണ്ണി എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചുവെന്നതായിരുന്നു ആകെയുള്ള ആകർഷണം. കേരളത്തിന്റെ ചലച്ചിത്രോത്സവം ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.പുതിയ വകഭേദങ്ങളിലൂടെ കൊവിഡ് മഹാമാരി ഇനിയും വിട്ടുമാറാതെ നിൽക്കുമ്പോൾ ജനങ്ങൾക്കുള്ള വിനോദോപാധികൾ സജീവമാകേണ്ടത് അത്യന്താപേക്ഷിതമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.