SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.45 AM IST

മുസ്ലിംലീഗ് പ്രതിഷേധ മാർച്ച്

march

മണ്ണാർക്കാട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മണ്ണാർക്കാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ബഹുജന ധർണയും നടത്തി. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ നടന്ന ബഹുജന ധർണ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ.സലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, കോയക്കുട്ടി, ടി.എ.സിദ്ദീഖ്, അബൂബക്കർ, റഷീദ് ആലായൻ, കെ.യു.ഹംസ, പി.മുഹമ്മദലി അൻസാരി, പി.ഷാനവാസ്, സി.പി.മൊയ്തീൻ, കെ.പി.ഉമ്മർ, റഷീദ് കോൽപ്പാടം എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MARCH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.