SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.38 PM IST

ഫഹദ് ഫാസിൽ വീണ്ടും തമിഴിൽ

aa

മാരി ശെൽവരാജിന്റെ ഉദയ്‌നിധി സ്‌റ്റാലിൻ ചിത്രത്തിൽ വടിവേലുവും

മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ വീണ്ടും ഒരു തമിഴ് ചിത്രത്തിലഭിനയിക്കുന്നു. പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദ് വീണ്ടും തമിഴിലെത്തുന്നത്.ഉദയനിധി സ്‌റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ മുഴുനീള വേഷമാണ് ഫഹദിന്. ഈ ചിത്രത്തിൽ ഫഹദിനെ അഭിനയിപ്പിക്കാൻ അണിയറ പ്രവർത്തകർ ഏറെനാളായി ശ്രമിക്കുകയാണെങ്കിലും ഫഹദ് സമ്മതം മൂളിയിരുന്നില്ല. എന്നാൽ കഥയെയും കഥാപാത്രത്തെയും കുറിച്ച് വ്യക്തമായി മനസിലാക്കിയ ഫഹദ് ചിത്രത്തിന്റെ ഭാഗമാകാൻ ഒടുവിൽ സന്നദ്ധനാകുകയായിരുന്നുവെന്നാണ് സൂചന.

തമിഴകത്തിന്റെ കോമഡി ചക്രവർത്തിയായിരുന്ന വടിവേലുവും ഈ ചിത്രത്തിൽ ശക്തമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ഷങ്കർ നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നുണ്ടായ നിയമ പ്രശ്നങ്ങളും അണ്ണാ ഡി.എം.കെയുടെ ബ്ളാക്ക് ലിസ്റ്റിൽ പെട്ടതുമൊക്കെ കാരണം ഏറെക്കാലമായി തമിഴ് സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വടിവേലുവിന് തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടായതോടെയാണ് തിരിച്ചുവരവിന് അവസരമൊരുങ്ങിയത്.

തമിഴ‌്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ സാരഥിയുമായ സ്‌‌റ്റാലിന്റെ മകൻ ഉദയനിധി സ്‌റ്റാലിന്റെ സിനിമയിലൂടെയുള്ള വടിവേലുവിന്റെ തിരിച്ചുവരവ് തമിഴ് സിനിമയിൽ കക്ഷിരാഷ്ട്രീയത്തിനുള്ള സ്വാധീനവും പ്രാധാന്യവുമാണ് വെളിവാക്കുന്നത്. ഡി.എം.കെ അനുഭാവിയാണ് വടിവേലു.മാനഗരം, കൈദി, മാസ്‌റ്റർ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമിലാണ് ഫഹദ് ഇപ്പോഴഭിനയിക്കുന്നത്. കമൽഹാസൻ നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.അല്ലു അർജുന്റെ പ്രതിനായകനായി ഫഹദ് അഭിനയിക്കുന്ന ബഹുഭാഷാ ചിത്രമായ പുഷ്പ ഡിസംബർ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

രാംചരൺ തേജയെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ഫഹദ് നോ പറയുകയായിരുന്നു.ഫാസിൽ നിർമ്മിച്ച് നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞാണ് മലയാളത്തിൽ ഫഹദ് പൂർത്തിയാക്കിയ ചിത്രം. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിക്കുന്നത്. ഫെബ്രുവരി രണ്ടിന് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തും.നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവിന്റെ അദ‌്‌ഭുതവിളക്കാണ് മലയാളത്തിൽ ഫഹദിന്റെ അടുത്ത പ്രോജക്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAHAD FAZIL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.