രാഹുൽ മാധവിനെ നായകനാക്കി ഷൈൻലാൽ സംവിധാനം ചെയ്യുന്ന ആലീസിനും സൈമനും സ്തുതിയായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് ഉച്ചയ്ക്ക് കൊല്ലം റാവിസ് ഹോട്ടലിൽ നടക്കും.ഇടവേളയ്ക്കുശേഷം രാഹുൽ മാധവ് നായകനായി അഭിനയിക്കുന്ന ചിത്രമാണ്. ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചാണ് രാഹുൽമാധവ് എത്തുന്നത്. ക്രൈം സ്റ്റോറി, ആലീസ് എന്നീ ചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട്. അജിത് പൂജപ്പുരയാണ് ആലീസിനും സൈമനും സ്തുതിയായിരിക്കട്ടെയുടെ തിരക്കഥാകൃത്ത്. പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസും ഒജെ പ്രൊഡക്ഷൻ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. വിപിൻ രാജ് ഛായാഗ്രഹണവും മഹേഷ് ശ്രീധർ കലാസംവിധാനവും നിർവഹിക്കുന്നു. ഗാനങ്ങൾ വിജയശങ്കർ, സംഗീതം ബിനീഷ് എരമല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |