SignIn
Kerala Kaumudi Online
Monday, 24 June 2019 2.45 PM IST

പോരാട്ട ചരിത്രത്തിന്റെ നൂറാം വർഷം

jalian-wala-bag

സു​വ​ർ​ണ്ണ​ക്ഷേ​ത്രം​ ​ക​ണ്ടു​ ​നി​റ​ഞ്ഞു​ ​തു​ളു​മ്പി​യ​ ​ഹൃ​ദ​യ​വു​മാ​യെ​ത്തി​യ​ത് ​തൊ​ട്ട​ടു​ത്തു​ ​ത​ന്നെ​യു​ള്ള​ ​ജാ​ലി​യ​ൻ​ ​വാ​ലാ​ബാ​ഗി​ലേ​ക്കാ​ണ്. പ​ഞ്ചാ​ബി​ലെ​ ​അ​മൃ​ത‌്സ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ജാ​ലി​യ​ൻ​ ​വാ​ലാ​ ​ബാ​ഗ് ​ഇ​ന്ത്യ​ൻ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ച​രി​ത്ര​ത്തി​ലെ​ ​ര​ക്തം​ ​കി​നി​യു​ന്ന​ ​അ​ദ്ധ്യാ​യ​മാ​ണ്.​ ​വ​ർ​ധി​ച്ച​ ​ഹൃ​ദ​യ​ഭാ​ര​ത്തോ​ടെ​യേ​ ​ഏ​തൊ​രു​ ​ഭാ​ര​തീ​യ​നും​ ​ഇ​വി​ടെ​ ​നി​ല്‌ക്കാ​ൻ​ ​ക​ഴി​യൂ.​ ​പ​ണ്ടി​തൊ​രു​ ​ഉ​ദ്യാ​ന​മാ​യി​രു​ന്നു.


സ്വ​കാ​ര്യ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള,​ ​ഇ​ടു​ങ്ങി​യ​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​മു​ള്ള,​ ​ന​ടു​വി​ൽ​ ​ഉ​യ​ർ​ന്ന​ ​ത​റ​യും​ ​ആ​ഴ​മേ​റി​യ​ ​ഒ​രു​ ​പൊ​തു​ ​കി​ണ​റു​മു​ണ്ടാ​യി​രു​ന്ന, ചു​റ്റു​പാ​ടും​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​മ​തി​ലു​ക​ളാ​ൽ​ ​അ​ട​ഞ്ഞു​ ​പോ​യ​ ​ആ​റ​ര​ ​ഏ​ക്ക​റി​ലെ​ ​വി​ശാ​ല​ ​പ്ര​ദേ​ശം.​ ​ഇ​ന്നും​ ​ഈ​ ​സം​ര​ക്ഷി​ത​ ​സ്മാ​ര​ക​ത്തി​ന്റെ പ്ര​വേ​ശ​ന​ ​ക​വാ​ടം​ ​ഇ​ടു​ങ്ങി​യ​താ​ണ്.


ക​വാ​ട​ത്തി​നു​ ​മു​ന്നി​ലെ​ ​തെ​രു​വി​ൽ,​ ​ധ​വ​ള​ ​നി​റ​മാ​ർ​ന്ന​ ​സ്മാ​ര​ക​ശി​ല്പ​ത്തി​ൽ​ ​തെ​ളി​യു​ന്ന​ ​ര​ക്ത​ത്തി​ൽ​ ​കു​ളി​ച്ചു​ ​പി​ട​ഞ്ഞു​ ​വീണ നി​ര​പ​രാ​ധി​ക​ളു​ടെ​ ​മു​ഖ​മി​ല്ലാ​ത്ത​ ​മു​ഖ​ങ്ങ​ൾ...​ ​തീ​നാ​ള​ത്തി​ന്റെ​ ​ആ​കൃ​തി​യു​ള്ള​ ​സ‌്മാ​ര​കം...​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​ജ്വാ​ല...​ ​പ​ച്ച​പ്പ് ​നി​റ​ഞ്ഞ​ ​ഉ​ൾ​ത്ത​ള​ങ്ങ​ൾ...​ ​ത​ണ​ൽ​ ​മ​ര​ങ്ങ​ളും​ ​പു​ൽ​ത്ത​കി​ടി​യും​ ​കൈ​യ്യ​ട​ക്കി​ ​സ​ഞ്ചാ​രി​ക​ൾ.


ആ​ക്ര​മ​ണ​ത്തി​നു​ ​ശേ​ഷം​ ​അ​തേ​പ​ടി​ ​സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​ചു​വ​രു​ക​ളി​ൽ​ ​ഏ​താ​ണ്ട് 14​ ​അ​ടി​ ​ഉ​യ​രെ​ ​വ​രെ​ ​തു​ള​ഞ്ഞു​ ​ക​യ​റി​യ​ ​വെ​ടി​യു​ണ്ട​യു​ടെ​ ​പാ​ടു​ക​ൾ​ ​കാ​ണാം.​ ​സ്വ​ത​ന്ത്ര​ ​ഭാ​ര​ത​ത്തി​ന്റെ​ ​നെ​ഞ്ചി​ലെ​ ​ഇ​ന്നും​ ​ഉ​ണ​ങ്ങാ​തെ​ ​ശേ​ഷി​ക്കു​ന്ന​ ​മു​റി​വു​ക​ൾ​ ​പോ​ലെ.
ഗ്രൗ​ണ്ടി​ന്റെ​ ​ന​ടു​വി​ൽ​ ​അ​നേ​കം​ ​ജീ​വ​നു​ക​ൾ​ ​ര​ക്ഷ​യ്ക്ക് ​വേ​ണ്ടി​ ​പി​ട​ഞ്ഞൊ​ടു​ങ്ങി​യ​ ​ആ​ ​കി​ണ​ർ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ഒ​രു​ ​തേ​ങ്ങ​ലോ​ടു​ ​കൂ​ടി​ ​മാ​ത്ര​മേ​ ​കാ​ണാ​ൻ​ ​ക​ഴി​യൂ.​ ​ഈ​ ​ഏ​പ്രി​ൽ​ 13​ ​നു​ ​അ​ക്ഷ​ന്ത​വ്യ​മാ​യ​ ​ആ​ ​കൂ​ട്ട​ക്കു​രു​തി​ക്ക് ​നൂ​റു​ ​വ​ർ​ഷം​ ​തി​ക​ഞ്ഞു.


1917​ ​ലെ​ ​റ​ഷ്യ​ൻ​ ​വി​പ്ല​വ​മു​ണ്ടാ​ക്കി​യ​ ​അ​ല​യൊ​ലി​ക​ൾ​ 1857​ ​ലെ​ ​ഒ​ന്നാം​ ​ഇ​ന്ത്യ​ൻ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ത്തി​നു​ ​സ​മാ​ന​മാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​യേ​ക്കു​മെ​ന്ന് ​ബ്രി​ട്ടീ​ഷ് ​ഇ​ന്ത്യ​യി​ലെ​ ​ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ​ഭ​യ​ന്നി​രു​ന്നു.​ ​അ​തേ​ക്കു​റി​ച്ചു​ ​പ​ഠി​ക്കാ​ൻ​ ​അ​ന്ന​ത്തെ​ ​വൈ​സ്രോ​യി​ ​ആ​യി​രു​ന്ന​ ​ചെം​സ് ​ഫോ​ർ​ഡ് ​ഒ​രു​ ​ക​മ്മി​റ്റി​യെ​ ​നി​യോ​ഗി​ച്ചു.​ ​പ്ര​ക്ഷു​ബ്ധ​മാ​യ​ ​ഒ​രു​ ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു​ ​അ​ത്.​ ​ഒ​ന്നാം​ ​ലോ​ക​മ​ഹാ​യു​ദ്ധം​ ​അ​വ​സാ​നി​ച്ച​തിനെ​ ​തു​ട​ർ​ന്ന്​ ​ആ​ൾ​നാ​ശ​മു​ണ്ടാ​യ​തി​നാ​ൽ​ ​ഇ​ന്ത്യ​ൻ​ ​സേ​ന​യും​ ​വി​ഭ​വ​ ​ശേ​ഖ​ര​ണ​ത്തി​നാ​യി​ ​ത​ങ്ങ​ളെ​ ​ഉ​പ​യോ​ഗി​ച്ച​തി​നാൽ പ​ഞ്ചാ​ബും​ ​അ​ങ്ങേ​യ​റ്റം​ ​ക​ലു​ഷി​ത​മാ​യി​രു​ന്നു.​

​ജ​സ്റ്റി​സ് ​സ​ർ​ ​സി​ഡ്നി​ ​റൗ​ല​റ്റ് ​അ​ധ്യ​ക്ഷ​നാ​യ​ ​ആ​ ​ക​മ്മി​റ്റി​ ​ഇ​ന്ത്യ​യിലെങ്ങും​ ​സ​മ​ര​ ​സ​ന്ന​ദ്ധ​ത​ ​സ​ജീ​വ​മെ​ന്നും​ ​അ​തി​ല്ലാ​താ​ക്കാ​ൻ​ ​പു​തി​യ​ ​നി​യ​മം​ ​വേ​ണ്ടി​വ​രു​മെ​ന്നും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​അ​ത് ​പ്ര​കാ​രം​ ​നി​ല​വി​ൽ​ ​വ​ന്ന​ ​പു​തി​യ​ ​അ​നാ​ർ​ക്കി​യ​ൽ​ ​ആ​ൻ​ഡ് ​റെ​വ​ല്യൂ​ഷ​ന​റി​ ​ക്രൈം​സ് ​നി​യ​മ​ ​പ്ര​കാ​രം​ ​വാ​റ​ണ്ട് ​കൂ​ടാ​തെ​ ​പൊ​ലീ​സി​ന് ​ആ​രെ​യും​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തോ​ളം​ ​ത​ട​ങ്ക​ലി​ൽ​ ​ആ​ക്കാ​ൻ​ ​ക​ഴി​യും.​ ​ഇ​തി​നെ​തി​രെ​ ​ഗാ​ന്ധി​ജി​യു​ടെ​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലു​ട​നീ​ളം​ ​പ്ര​തി​ഷേ​ധം​ ​അ​ല​യ​ടി​ച്ചു.​ ​പ​ഞ്ചാ​ബി​ൽ​ ​റൗ​ല​റ്റ് ​വി​രു​ദ്ധ​ ​സ​മ​ര​ത്തി​ന് ​ചു​ക്കാ​ൻ​ ​പി​ടി​ച്ചി​രു​ന്ന​ ​സെ​യ്ഫു​ദ്ദീ​ൻ​ ​കി​ച്ച‌്ലു​വി​നെ​യും​ ​ഡോ​ക്ട​ർ​ ​സ​ത്യ​പാ​ലി​നെ​യും പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​അ​തേ​ത്തു​ട​ർ​ന്ന് ​ന​ട​ന്ന​ ​പ്ര​ക്ഷോ​ഭ​ത്തി​ൽ​ ​ഇ​രു​പ​തോ​ളം​ ​ഇ​ന്ത്യ​ക്കാ​രും​ ​അ​ഞ്ച് ​ബ്രി​ട്ടീ​ഷു​കാ​രും​ ​കൊ​ല്ല​പ്പെ​ട്ടു.


1919​ ​ഏ​പ്രി​ൽ​ 13​ ​സി​ക്ക്് ​കൊ​യ്ത്തു​ത്സ​വ​മാ​യ​ ​ബൈ​ശാ​ഖി​ ​ദി​ന​മാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പ്ര​തി​ഷേ​ധി​ക്കു​വാ​നാ​ണ് ​സിക്ക് ,​ഹി​ന്ദു​ ​മു​സ്ലിം​ ​വം​ശ​ജ​രു​ടെ​ ​ഒ​രു​ ​കൂ​ട്ടാ​യ‌്മ​ ​ജാ​ലി​യ​ൻ​ ​വാ​ലാ​ബാ​ഗ് ​മൈ​താ​ന​ത്തു​ ​ത​ടി​ച്ചു​ ​കൂ​ടി​യ​ത്.
ബൈ​ശാ​ഖി​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​മേ​ള​ക​ൾ​ ​പൊ​ലീ​സ് ​അ​ട​ച്ചു​ ​പൂ​ട്ടി​യ​തി​നാ​ൽ​ ​അ​തി​നു​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​ത്തി​യ​വ​രും​ ​കൂ​ടി​ ​ചേ​ർ​ന്ന് ​ഏ​താ​ണ്ട് ​ഇ​രു​പ​തി​നാ​യി​രം​ ​പേ​രോ​ളം​ ​മൈ​താ​ന​ത്ത് ​തി​ങ്ങി​ക്കൂ​ടി​യി​രു​ന്നു,​ ​കൈ​ക്കു​ഞ്ഞു​ങ്ങ​ളും​ ​വൃ​ദ്ധ​രും​ ​സ്ത്രീ​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ജ​ന​ക്കൂ​ട്ടം.​ ​ദേ​ശ​സ്‌​നേ​ഹ​ത്തി​ന്റെ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ ​അ​ല​യ​ടി​ക്കു​ന്ന​ ​മൈ​താ​നം.

​ ​അ​ങ്ങേ​യ​റ്റം​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​മു​ന്നേ​റി​കൊ​ണ്ടി​രു​ന്ന​ ​ആ​ ​പ്രാ​ർ​ത്ഥ​നാ​സം​ഗ​മ​ത്തി​ലേ​ക്കാ​ണ് ​ബ്രി​ഗേ​ഡി​യ​ർ​ ​ജ​ന​റ​ൽ​ ​റെ​ജി​നാ​ൾ​ഡ് ​എ​ഡ്വേ​ർ​ഡ് ​ഹാ​രി​ ​ഡ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ​ ​ഗൂ​ർ​ഖ​ക​ളും​ ​ബ​ലൂ​ചി​ക​ളും​ ​അ​ട​ങ്ങി​യ​ ​ഏ​താ​ണ്ട് 90​ ​പേ​രു​ള്ള​ ​സൈ​നി​ക​ ​സം​ഘം​ ​ ഇ​ര​ച്ചെ​ത്തി​യ​ത്.​ ​നി​രാ​യു​ധ​രെ​ ​നേ​രി​ടു​വാ​ൻ​ ​റൈ​ഫി​ളും​ ​യ​ന്ത്ര​ ​തോ​ക്കു​ക​ളും​ ​അ​ട​ങ്ങി​യ​ ​സൈ​നി​ക​ ​സ​ന്നാ​ഹം.​ ​പ്ര​ധാ​ന ​വാ​തി​ൽ​ ​അ​ട​ച്ചു​ ​യാ​തൊ​രു​ ​പ്ര​കോ​പ​ന​വും​ ​ഇ​ല്ലാ​തെ​ ​അ​വ​ർ​ ​വെ​ടി​വ​യ്പ്പ് ​ ആ​രം​ഭി​ച്ചു.​

jalian-wala-baag

​ഏ​താ​ണ്ട് ​പ​ത്തു​ ​മി​നി​റ്റോ​ളം​ ​നീ​ണ്ടു​ ​നി​ന്ന​ ​അ​തി​ക്രൂ​ര​മാ​യ​ ​ന​ര​നാ​യാ​ട്ട്.​ആ​ളു​ക​ൾ​ ​തി​ങ്ങി​യോ​ടു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ​വെ​ടി​യു​തി​ർ​ക്കു​വാ​ൻ​ ​ജ​ന​റ​ൽ​ ​ഡ​യ​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​നി​മി​ഷ​നേ​രം​ ​കൊ​ണ്ട് ​മൈ​താ​നം​ ​ശ​വ​ക്കൂ​മ്പാ​ര​മാ​യി​ ​മാ​റി.​ ​അ​ട​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​മ​തി​ലു​ക​ൾ​ ​ദു​ര​ന്ത​ത്തെ​ ​ഇ​ര​ട്ടി​പ്പി​ച്ചു.​ ​വെ​ടി​വ​യ്പ്പി​ൽ​ ​നി​ന്നും​ ​രക്ഷ​പ്പെ​ടാ​നാ​യി​ ​ജ​ന​ങ്ങ​ൾ​ ​മൈ​താ​ന​ത്തെ​ ​ചെ​റി​യ​ ​കി​ണ​റ്റി​ന്റെ​ ​ഉ​ള്ളി​ലേ​ക്കും​ ​എ​ടു​ത്തു​ ​ചാ​ടി.​ 120​ ​മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ ​പി​ന്നീ​ട് ​ഇ​വി​ടെ​ ​നി​ന്നും​ ​ക​ണ്ടെ​ത്തി​യ​ത്.


തി​ക്കി​ലും​ ​തി​ര​ക്കി​ലും​ ​പെ​ട്ട് ​മ​രി​ച്ച​വ​ർ​ ​അ​നേ​ക​ർ.​ 1650​ ​റൗ​ണ്ടോ​ളം​ ​വെ​ടി​യു​തി​ർ​ത്ത​തിന് ​ശേ​ഷം,​ ​വെ​ടി​യു​ണ്ട​ക​ൾ​ ​തീ​ർ​ന്ന​തി​നാ​ൽ​ ​മാ​ത്രം​ ​അ​വ​സാ​നി​പ്പി​ച്ച,​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഭീ​തി​ദ​മാ​യ​ ​കൂ​ട്ട​ക്കൊ​ല.​ ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ലെ​മ്പാ​ടും​ ​നി​രോ​ധ​നാ​ജ്ഞ​ ​പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ​ ​എ​ത്ര​ ​പേ​രു​ ​മ​രി​ച്ചു​വെ​ന്നോ​ ​ആ​രൊ​ക്കെ​യാ​ണ് ​മ​രി​ച്ച​തെ​ന്നോ​ ​ഉ​ള്ള​ ​ക​ണ​ക്കെ​ടു​പ്പ് ​പോ​ലും​ ​അ​സാ​ധ്യ​മാ​യ​ ​മ​നു​ഷ്യ​ക്കു​രു​തി.


പ​ഞ്ചാ​ബ് ​ലെഫ്‌റ്റന​ന്റ് ​ഗ​വ​ർ​ണ​ർ​ ​മൈ​ക്കി​ൾ​ ​ഡ​യ​റി​ന്റെ​ ​ത​ല​ച്ചോ​റി​ൽ​ ​വി​രി​ഞ്ഞു​ ​ജ​ല​ന്ധ​ർ​ ​ബ്രി​ഗേ​ഡി​ന്റെ​ ​ക​മാ​ൻ​ഡ​ർ​ ​ജ​ന​റ​ലാ​യി​രു​ന്നബ്രി​ഗേ​ഡി​യ​ർ​ ​ജ​ന​റ​ൽ​ ​റെ​ജി​നാ​ൾ​ഡ് ​ഡ​യ​ർ​ ​ന​ട​പ്പി​ലാ​ക്കി​യ​ ​മ​നു​ഷ്യ​ക്കു​രു​തി​യെ​ന്നു​ ​ജാ​ലി​യ​ൻ​ ​വാ​ലാ​ബാ​ഗ് ​ദു​ര​ന്ത​ത്തെ​പ്പ​റ്റി​ ​പ​റ​യ​പ്പെ​ടു​ന്നു​ .379​ ​പേ​ർ​ ​മ​രി​ച്ചു​വെ​ന്ന് ​സ​ർ​ക്കാ​രി​ന്റെ​ ​ക​ണ​ക്കെ​ടു​പ്പു​ക​ളും​ ​ഹ​ണ്ട​ർ​ ​ക​മ്മീ​ഷ​നും​ ​പ​റ​യു​മ്പോ​ൾ​ 1800​ ​ലേ​റെ​ ​മ​ര​ണ​മെ​ന്ന് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും​ ​ദൃ​ക‌്സാ​ക്ഷി​ക​ളും​ ​ഉ​റ​പ്പി​ക്കു​ന്നു.​ ​


ഈ​ ​ദു​ര​ന്ത​ത്തെ​ ​ബ്രി​ട്ടീ​ഷ് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ​വി​ൻ​സ്റ്റ​ൻ​ ​ച​ർ​ച്ചി​ൽ​ ​അ​ങ്ങേ​യ​റ്റം​ ​മൃ​ഗീ​യം​ ​എ​ന്നാ​ണ് ​അ​പ​ല​പി​ച്ച​ത്.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​ബു​വ​ർ​ ​യു​ദ്ധ​കാ​ല​ത്തു​ ​ബ്രി​ട്ടീ​ഷു​കാ​ർ​ ​സ​മ്മാ​നി​ച്ച​ ​'​കൈ​സ​ർ​ ​ഇ​ ​ഹി​ന്ദ്"​ ​പ​ദ​വി​ ​ഗാ​ന്ധി​ജി​ ​ഉ​പേ​ക്ഷി​ച്ചു​ .ര​വീ​ന്ദ്ര​ ​നാ​ഥ​ ​ടാ​ഗോ​ർ​ ​ത​ന്റെ​ ​'​സ​ർ​"​ ​സ്ഥാ​നം​ ​തി​രി​ച്ചു​ ​ന​ൽ​കി.​ ​വൈ​സ്രോ​യി​യു​ടെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ സ​മി​തി​ ​അം​ഗ​മാ​യി​രു​ന്ന​ ​സി​ ​ശ​ങ്ക​ര​ൻ​ ​നാ​യ​ർ​ ​ ത​ന്റെ​ ​അം​ഗ​ത്വം​ ​രാ​ജി​ ​വ​ച്ചു.​ ​ജ​ന​റ​ൽ​ ​ഡ​യ​റി​നു​ ​ത​ന്റെ​ ​പ​ദ​വി​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​യി​ ​വ​ന്നു.​ ​ഇ​ന്ത്യ​ക്കാ​രെ​ ​ഒ​രു​ ​പാ​ഠം​ ​പ​ഠി​പ്പി​ക്കാ​നാ​യി​ ​ഡ​യ​ർ​ ​ചെ​യ്ത​ ​ഈ​ ​പ്ര​വൃ​ത്തി​ ​പി​ന്നീ​ട് ​ഇ​ന്ത്യ​യി​ൽ​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​ത്തി​ന്റെ​ ​അ​ന്ത്യം​ ​കു​റി​ക്കാ​നു​ത​കി​യ​ ​സം​ഭ​വ​മാ​യി​ ​മാ​റു​ക​ ​ത​ന്നെ​ ​ചെ​യ്തു.


വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ 1940​ ​ൽ​ ​ല​ണ്ട​നി​ലെ​ ​വെ​സ്റ്റ് ​മി​നി​സ്റ്റ​റി​ലെ​ ​കാ​ക‌്സ്റ്റ​ൻ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​യോ​ഗ​ത്തി​ൽ​ ​ത​ന്റെ​ ​പ്ര​ഭാ​ഷ​ണ​ത്തി​നുശേ​ഷം​ ​ഇ​രി​ക്കാ​നൊ​രു​ങ്ങി​യ​ ​പ​ഴ​യ​ ​ആ​ ​പ​ഞ്ചാ​ബ് ​ഗ​വ​ർ​ണ​ർ​ ​മൈ​ക്കി​ൾ​ ​ഡ​യ​റി​നെ​ ​കാ​ത്തു​ ​സ​ർ​ദാ​ർ​ ​ഉ​ധം​സി​ങ് ​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.​ ​വേ​ട്ട​യാ​ട​പ്പെ​ട്ട​ ​ത​ന്റെ​ ​ജ​ന​ത​യ്ക്കു​ ​വേ​ണ്ടി​ ​ഉ​ധം​ ​സി​ങ് ​വ​ലി​ച്ച​ ​കാ​ഞ്ചി​ക്കു​ ​മു​ന്നി​ൽ​ ​ഡ​യ​ർ​ ​പി​ട​ഞ്ഞു​ ​വീ​ണു.​ ​ദേ​ശീ​യ​ ​വാ​ദി​യും​ ​ജാ​ലി​യ​ൻ​ ​വാ​ലാ​ബാ​ഗ് ​സം​ഭ​വ​ത്തി​ന്റെ​ ​ദൃ​ക‌്സാ​ക്ഷി​യു​മാ​യി​രു​ന്ന​ ​ഉ​ധം​സി​ങ് ​ദു​ര​ന്ത​ ​മൈ​താ​ന​ത്തെ​ ​ചോ​ര​ ​പു​ര​ണ്ട​ ​മ​ണ്ണ് ​നി​റ​ച്ച​ ​കു​പ്പി​യു​മാ​യി​ 21​ ​വ​ർ​ഷ​മാ​യി​ ​പ്ര​തി​കാ​രാ​ഗ്നി​ ​അ​ണ​യാ​തെ​ ​സൂ​ക്ഷി​ച്ചു​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​കാ​ലം​ ​കാ​ത്തു​ ​വ​ച്ച​ ​നീ​തി.


ബ്രി​ട്ടി​ഷ് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​ ​ജാ​ലി​യ​ൻ​ ​വാ​ലാ​ ​ബാ​ഗ് ​സ​ന്ദ​ർ​ശി​ച്ച​ ​ഡേ​വി​ഡ് ​കാ​മ​റോ​ൺ​ ​സ​ന്ദ​ർ​ശ​ക​ ​പു​സ്ത​ക​ത്തിൽ ഇ​ങ്ങ​നെ​ ​എ​ഴു​തി​ .​'​ബ്രി​ട്ടീ​ഷ് ​ഇ​ന്ത്യ​യു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​അ​പ​മാ​ന​ക​ര​മാ​യ​ ​സം​ഭ​വം​ ..​"​മാ​പ്പ് ​പ​റ​ച്ചി​ൽ​ ​മ​നഃ​പൂ​ർ​വം​ ​വി​സ്മ​രി​ച്ചു​ള്ള ഒ​രു​ ​അ​നൗ​ദ്യോ​ഗി​ക​ ​ഖേ​ദ​ ​പ്ര​ക​ട​മാ​യി​രു​ന്നു​ ​അ​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​തെ​രേ​സ​ ​മേ​യും​ ​അ​ഗാ​ധ​മാ​യ​ ​ദുഃ​ഖം​ ​മാ​ത്രം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​സ്പ​ഷ്ട​വും​ ​ഉ​പാ​ധി​ക​ളി​ല്ലാ​ത്ത​തു​മാ​യ​ ​ക്ഷ​മാ​പ​ണം​ ​എ​ന്ന​ ​ആ​വ​ശ്യ​ത്തി​ൽ​ ​നി​ന്നൊ​ഴി​ഞ്ഞു​ ​മാ​റി​യി​രി​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JALIAN WALA BAG, 100YEARS OF JALIAN WALA BAG, EDUCATION, INDIAN HISTORY, FREEDOMFIGHT
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.