SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.24 PM IST

അയൽ ജില്ലയിൽ കുറുവ സംഘമെന്ന് സംശയം

moshanam

ആലപ്പുഴ: ഏറെനാളായി ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കുറുവസംഘം കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലെത്തിയതായുള്ള സംശയം ആലപ്പുഴയിലും ആശങ്ക ഉയർത്തുന്നു. മോഷ്ടാക്കളുടെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുമ്പോഴും ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം പ്രദേശങ്ങളിലെ തിരുട്ടുഗ്രാമം കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ മാസങ്ങളായി കേരളത്തിൽ മോഷണം നടത്തുന്നതായി അനൗദ്യോഗിക പ്രചാരണമുണ്ട്. കായികശേഷിയുള്ള മോഷ്ടാക്കൾ പലപ്പോഴും കൂട്ടമായാണ് മോഷണത്തിനെത്തുന്നതെന്ന് ദൃശ്യങ്ങൾ വ്യത്യമാക്കുന്നു.

അടിവസ്ത്രം മാത്രം ധരിച്ച് മുഖംമൂടി ധരിച്ചാണ് സംഘത്തിന്റെ വരവ്. മോഷണശ്രമം എതിർക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കും. ഒരേ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കയറുന്നതാണ് സംഘത്തിന്റെ രീതി. പകൽ സമയം വിൽപ്പനക്കാരായും ആക്രിപെറുക്കുകാരായും എത്തുന്ന ഇവർ രാത്രിയിലാണ് മോഷണത്തിനെത്തുന്നത്. ജില്ലയിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.

""

ആലപ്പുഴയിൽ നൈറ്റ് പട്രോളിംഗ് അടക്കം സുരക്ഷ ശക്തമാണ്. പല ജില്ലകളിലും കുറുവസംഘം എത്തിയെന്നുള്ള വീഡിയോകൾ പ്രചരിക്കുന്നുണ്ട്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

എൻ.ആർ. ജയരാജ്,

ഡി.വൈ.എസ്.പി, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.