SignIn
Kerala Kaumudi Online
Saturday, 20 April 2024 7.45 AM IST

ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ഹൈ റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് മുംബയിലെത്തിയ ആറ് യാത്രക്കാർക്ക് കൊവിഡ്

mumbai-airport

മുംബയ്: ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും മുംബയിലെത്തിയ ആറ് യാത്രക്കാർക്ക് കൊവിഡ് പൊസിറ്റീവ്. മുംബയ് നഗരസഭ, മീര - ഭയന്ദാ‌ർ നഗരസഭ, പൂനെ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും പിംപ്രി - ചിഞ്ച്‌വാദ് നഗരസഭാ പരിധിയിൽ രണ്ട് പേർക്കും കൊവിഡ് പിടിപ്പെട്ടുവെന്ന് മുംബയ് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ പിംപ്രി - ചിഞ്ച്‌വാദ് നഗരസഭാ പരിധിയിലുള്ളവർ നൈജീരിയയിൽ നിന്നും ബാക്കിയുള്ളവർ എല്ലാം ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് മുംബയിലെത്തിയത്.

പൂനെ നഗരസഭാ പരിധിക്കുള്ളിൽ കൊവിഡ് പിടിപ്പെട്ട വ്യക്തിക്ക് 60 വയസിന് മുകളിൽ പ്രായമുണ്ടെന്നും എന്നാൽ കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയാണെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. ഇദ്ദേഹം കഴിഞ്ഞ 20ാം തീയതി സാംബിയയിൽ നിന്നും മുംബയിൽ എത്തിയതാണ്. ഇദ്ദേഹത്തിന്റെ സാംപിളുകൾ ജെനോം സീക്ക്വൻസിംഗിന് വേണ്ടി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ ഉൾപ്പെടെ അടുത്തിടപ്പഴകിയ എല്ലാവരേയും ആർ ടി പി സി ആർ ടെസ്റ്റിന് വിധേയമാക്കിയെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. മുംബയിൽ നിന്നും ഇദ്ദേഹം പൂനെയിലേക്ക് വന്ന കാറിന്റെ ഡ്രൈവർ ഉൾപ്പെടെ എല്ലാവരുടേയും കൊവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും നിലവിൽ പേടിക്കേണ്ട സ്ഥിതി ഇല്ലെന്നും മഹാരാഷ്ട്ര അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID19, MUMBAI, HIGH RISK COUNTRIES, OMICRON, PUNE, MAHARASHTRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.