തിരുവനന്തപുരം: 40 ശതമാനമോ കൂടുതലോ മാനസിക/ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.hpwc.kerala.gov.in. ഫോൺ: 0471-2347768, 0471-2347156.
ആർ.സി.സിയിൽ കരാർ നിയമനം
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ഫിസിയോതെറാപിസ്റ്റ്, റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് 10ന് വൈകിട്ട് 3.30നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
കമ്പ്യൂട്ടർ ടെക്നീഷ്യൻ
ട്രെയിനി ഒഴിവ്
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ സർവീസ് ടെക്നിഷ്യൻ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ/ ഇലക്ട്രോണിക് വിഷയങ്ങളിൽ ത്രിവത്സര ഡിപ്ലോമ/ ബി.എസ്സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് http://pmdamc.ihrd.ac.in എന്ന വെബ്സൈറ്റിൽ ഡിസംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471-2550612.
ഡ്രൈ റബർ ഉത്പന്ന
നിർമ്മാണ പരിശീലനം
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8,9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007,cfscchry@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |