SignIn
Kerala Kaumudi Online
Thursday, 25 April 2024 12.41 PM IST

പുതുമുഖങ്ങളെ അണിനിരത്തി നിണം പുരോഗമിക്കുന്നു

ninam-

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ' നിണം '. ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരവും ബോണക്കാടുമായി ചിത്രീകരണം പുരോഗമിക്കുന്നു. മാമ്പള്ളി എസ്റ്റേറ്റിൽ വളരെ ദുരൂഹ സാഹചര്യത്തിൽ നടക്കുന്ന നരവേട്ട അക്ഷരാർത്ഥത്തിൽ സകലരെയും ഞെട്ടിക്കുന്നു. ആ കൊല എന്തിനു വേണ്ടിയായിരുന്നു ? ആരാണ് അതിനു പിന്നിൽ ? എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തേടുകയാണ് ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം 'നിണം '.

സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം അമർദീപ്, കഥ, തിരക്കഥ, സംഭാഷണം വിഷ്ണുരാഗ് , ഛായാഗ്രഹണം വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് വിപിൻ മണ്ണൂർ, ഗാനരചന സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് അഷ്രഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ ഷാൻ എസ് എം കടയ്ക്കാവൂർ, കല ബിനിൽ കെ ആന്റണി, ചമയം പ്രദീപ് വിതുര, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് പ്ലാനറ്റ് ഓഫ് ആർട്ട് സ്റ്റുഡിയോ, സ്റ്റിൽസ് വിജയ് ലിയോ, പി ആർ ഓ അജയ് തുണ്ടത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NINAM, MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.