പന്തളം: നഗരസഭാ പരിധികളിലെ പൊതുസ്ഥലങ്ങളിലും നഗരസഭ റോഡ് പുറമ്പോക്കുകളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനായി ഹൈക്കോടതി വിധി പ്രകാരം സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചതിനാൽ, വിധിന്യായം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികൾ, മതസംഘടനകൾ എന്നിവർ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ അടിയന്തരമായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഹൈക്കോടതി ഉത്തരവ് പ്രകാരം ഇനിയൊരറിയിപ്പ് കൂടാതെ നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുന്നതും ഇവ നീക്കം ചെയ്യുന്നതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |