പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തര നേതൃയോഗം ഇന്ന് രാവിലെ 10.30ന് പത്തനംതിട്ട രാജീവ് ഭവനിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായിരിക്കും. പെട്രോളിയം , നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വില വർദ്ധന, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ എന്നിവയ്ക്കെതിരെ 10 ന് നടത്തുന്ന പദയാത്ര, 11ന് നടത്തുന്ന ജൻ ജാഗ്രതാ അഭിയാൻ പദയാത്ര എന്നിവയുടെ നടത്തിപ്പ്, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ പുരോഗതി, ഭാവി സംഘടനാ കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |