പത്തനംതിട്ട : മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ ജില്ലാ നേതൃസംഗമം നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, കെ.പി.സി.സി നിർവ്വാഹക സമതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, സിന്ധു അനിൽ, എലിസബത്ത് അബു, ലാലി ജോൺ, സുധാ നായർ, ഗീതാ ചന്ദ്രൻ, രജനി പ്രദീപ്, ദീനാമ്മ റോയി, പ്രസീത രഘു, മേഴ്സി സാമുവൽ,വസന്ത ശ്രീകുമാർ, ലേഖ പ്രദീപ്, രഞ്ചി സുനിൽ, അഡ്വ. വിബിത ബാബു, ജോയമ്മ സൈമൺ, ഓമന സത്യൻ, ലീല രാജൻ, ബീന സോമൻ, യശോദ മോഹൻദാസ്, സജിനി മോഹൻ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |