പൊൻകുന്നം: ആളില്ലാതിരുന്ന നേരത്ത് വീട് കുത്തിത്തുറന്ന് മോഷണം. പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ ദിനേശ് ബാബുവിന്റെ വീട്ടിൽ നിന്ന് 13 പവൻ സ്വർണാഭരണങ്ങളും 1,35,000 രൂപയും 35,000 രൂപ വിലയുള്ള വാച്ചുകളും കവർന്നു.
ദിനേശ്ബാബുവും കുടുംബാംഗങ്ങളും ഞായറാഴ്ച രാവിലെ അടൂർക്ക് പോയി തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ തെരഞ്ഞുപിടിച്ച് അലമാര തുറക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസൺ, എസ്.ഐ.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |