കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം നേതൃസമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം വെള്ളിയാഴ്ച തുടങ്ങും. എല്ലാ മഹല്ലുകളിലും ജുമുഅ നിസ്കാരത്തോടനുബന്ധിച്ച് പ്രഭാഷണമുണ്ടാവും. ഏഴിന് വൈകിട്ട് എല്ലാ പഞ്ചായത്തുകളും മഹല്ലുകളും കേന്ദ്രീകരിച്ച് പ്രതിഷേധറാലി സംഘടിപ്പിക്കും. തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും പൊതുസമ്മേളനം നടക്കും.
ഇന്നലെ കോഴിക്കോട്ട് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായിരുന്നു. വഖഫ് ബോർഡ് ഭേദഗതി നിയമത്തെ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |