SignIn
Kerala Kaumudi Online
Friday, 19 April 2024 1.29 PM IST

ജഡായു എർത്ത് സെന്ററിൽ നാളെ മോക്ഡ്രിൽ

gada

കൊല്ലം: ദുരന്ത സാഹചര്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നാളെ രാവിലെ ഒമ്പത് മുതൽ 10 വരെ ജഡായു എർത്ത് സെന്ററിൽ മോക് ഡ്രിൽ നടക്കും. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുമായി ചേർന്നാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മൂന്ന് സ്ഥലങ്ങളിലാണ് മോക് ഡ്രിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കലക്ടർ അഫ്സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. എൻ.ഡി.ആർ.എഫ് സബ് ഇൻസ്പെക്ടർ കെ. മനീഷ് മോക് ഡ്രിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ. സാജിത ബീഗം, സൂപ്രണ്ട് എ. സന്തോഷ് കുമാർ, എൻ.ഡി.ആർ.എഫ് കോൺസ്റ്റബിൾ വൈശാഖ് കെ. ദാസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.