കൊല്ലം: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമതയും ജീവിതത്തോടുള്ള പോസിറ്റീവ് നിലപാടും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ (കെ.ഇ.ഡി.എം.എസ്.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃ പരിശീലന ക്യാമ്പ് ജനുവരി 8,9 തീയതികളിൽ മൺറോതുരുത്തിൽ നടക്കും.സ്വാഗത സംഘം രൂപീകരണം തേവള്ളി രാമവർമ്മ ക്ലബ്ബിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. മഹേഷ്കുമാർ, ജില്ലാ പ്രസിഡന്റ് എ. നിസാമുദീൻ, സെക്രട്ടറി ബി. മഹേഷ്കുമാർ, മായാ മാത്യു, ഹരിസുതൻ പിള്ള, വി.ജെ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി വി. ജെ സുരേഷ്കുമാർ, ഹരി എസ്. പിള്ള, എസ്.അൻസർ, ജോൺ ഷാരി, ബൈജു പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |