SignIn
Kerala Kaumudi Online
Friday, 19 April 2024 3.15 AM IST

ഇന്ന് ലോക എയ്ഡ്സ് ദിനം എച്ച്. ഐ.വിയെ തുടച്ചുനീക്കാൻ കേരളം

aids

കൊല്ലം: എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറവുള്ള സംസ്ഥനമാണ് നമ്മുടേത്. എങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതരസംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും തിരിച്ചും കുടിയേറുന്നത് എച്ച്.ഐ.വി വ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2030തോടുകൂടി എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിനൊപ്പം ചേരുകയാണ് സംസ്ഥാന ആരോഗ്യവകുപ്പും. 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്.

# മൂന്ന് 95 കൾ

1. രോഗബാധിതരായ ആളുകളിലെ 95 ശതമാനം പേരും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക.

2. എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയവരിൽ 95 ശതമാനം പേരും ആന്റി റിട്രോ വൈറൽ (എ.ആർ.ടി) ചികിത്സയ്ക്ക് വിധേയരാകുക.

3. ഇവരിലെ 95 ശതമാനം ആളുകളിലും വൈറസിന്റെ അളവ് നിയന്ത്രണവിധേയമാക്കുക.

# സാദ്ധ്യത കൂടുതലുള്ളവർ

 സുരക്ഷിതമല്ലാത്ത ലൈംഗികതയിൽ ഏർപ്പെടുന്നവർ

 സ്ത്രീലൈംഗിക തൊഴിലാളികൾ
 പുരുഷ സ്വവർഗാനുരാഗികൾ
 മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ
 അതിഥി തൊഴിലാളികൾ
 ട്രാൻസ്ജെൻഡറുകൾ
 ദീർഘദൂര ട്രക്ക് ഡ്രൈവർമാർ


സർക്കാർ പദ്ധതികൾ

1. സുരക്ഷാപദ്ധതികൾ നടപ്പിലാക്കുന്നത് സന്നദ്ധ സംഘടനകൾ, സമൂഹാധിഷ്ഠിത സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി.
2. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, കുത്തിവെയ്പ്പുകൾ എന്നിവയിലൂടെ വരാൻ സാദ്ധ്യതയുള്ള അണുബാധകൾ തടയുന്നതിനായി ഉറകളുടെയും സൂചി, സിറിഞ്ച് എന്നിവയുടെയും വിതരണം.

3. മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരിൽ അപകട സാദ്ധ്യത കുറയ്ക്കുന്നതിനും ആസക്തി ചികിത്സിക്കുന്നതിനും അനുയോജ്യമായ ഒപിയോയിഡ് ചികിത്സ (ഓ.എസ്.ടി).
4. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നത്തിനായി എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ബ്രിഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ.

5.പഞ്ചായത്തുകളുടെ സഹായത്തോടെ എച്ച്.ഐ.വി ബാധിതർക്ക് പോഷകാഹാര വിതരണ പദ്ധതി. സർക്കാർ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി,

6. സൗജന്യ ചികിത്സയും പരിശോധനകളും, സൗജന്യ പാപ്സ്മിയർ (ഗർഭാശയകാൻസർ) പരിശോധന.

7. 'സ്നേഹപൂർവ്വം' വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി.
8. സാമൂഹ്യ സുരക്ഷാമിഷന്റെ സഹായത്തോടെ എച്ച്.ഐ.വി ബാധിതർക്ക് പരിചരണം.
9. ലൈംഗികജന്യ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കാൻ ജില്ലാ ആശുപത്രിയിൽ പുലരി കേന്ദ്രങ്ങൾ.

# ലക്ഷ്യം 95:95:95, നിലവിൽ

ആഗോളതലം: 84: 87: 90

ഇന്ത്യ: 78: 83: 85

കേരളം: 66: 92: 91

# നിലവിൽ എച്ച്.ഐ.വി ബാധിതർ (ജില്ലയിൽ)

ചികിത്സയിലുള്ളവർ: 544

രജിസ്റ്റർ ചെയ്തവർ: 676

# 2012 ജനുവരി മുതൽ 2021 നവംബർ വരെ (ജില്ലയിൽ)

ആകെ രോഗബാധിതർ: 637

പുരുഷന്മാർ: 378

സ്ത്രീകൾ: 258

ട്രാൻസ്ജെൻഡർ: 01

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.