SignIn
Kerala Kaumudi Online
Saturday, 29 January 2022 9.53 AM IST

65 രൂപയിലധികം പുതിയ റേഷൻ കാർഡിന് ഈടാക്കരുതെന്ന് മന്ത്രി; ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് കാർഡ് പ്രിന്റെടുക്കാം

ration

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ കാർഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.


പുതിയ മാതൃകയിലുള്ള ആധാർ സൈസ് റേഷൻ കാർഡുകൾ പ്രിന്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കാർഡ് പ്രിന്റെടുക്കാൻ കഴിയുന്ന സൗകര്യമുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് അതും ആശ്രയിക്കാം.

ഒന്നിലധികം പകർപ്പ് എടുത്താലും ഒരു കാർഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഭക്ഷ്യഭദ്രതാ നിയമത്തിന് അനുസരിച്ചാണ് ഈ സൗകര്യം നൽകിയിട്ടുള്ളതെന്നും പൊതുവിതരണ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം സൗകര്യം ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RATIONCRD, MINISTER, INFO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.