തിരുവനന്തപുരം :പേട്ട കല്ലുംമൂട് ശ്രീപഞ്ചമി ദേവിക്ഷേത്രത്തിൽ വിനോദ സഞ്ചാര വകുപ്പ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ച നടപ്പന്തൽ, ടോയ്ലെറ്റ് ബ്ളോക്ക് എന്നിവയുടെ ഉദ്ഘാടനം ഡിസം. 2ന് വൈകിട്ട് 6ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ശശിതരൂർ എം.പി, ടൂറിസം ഡയറക്ടർ കൃഷ്ണതേജ, കൗൺസിലർ പി.കെ.ഗോപകുമാർ,തന്ത്രി പ്രശാന്ത് ജി.നമ്പൂതിരി,തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ.കെ.മുരളീധരൻ നായർ,ശ്രീപഞ്ചമിദേവിക്ഷേത്ര യോഗം പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ, പ്രോജക്ട് കോൺട്രാക്ടറും വൈസ് പ്രസിഡന്റുമായ വി. ബാബു,സെക്രട്ടറി കെ.ശശിധരൻ,ജോയിന്റ് സെക്രട്ടറി വി. രവീന്ദ്രൻ,ട്രഷറർ എം.രാധാകൃഷ്ണൻ എന്നിവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |