SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.24 AM IST

പുരസ്‌കാര നിറവിൽ വീണ്ടും തിരുവനന്തപുരം നഗരസഭ

dd

തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യയിലെ 75 വിജയകഥകളിൽ തിരുവനന്തപുരം നഗരസഭയുടെ സെപ്‌റ്റേജ് മാലിന്യശേഖരണ സംവിധാനവും ഇടംപിടിച്ചു. കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംനേടിയ രണ്ടു പദ്ധതികളിലൊന്നാണ് കോർപറേഷന്റേത്. സെപ്‌റ്റേജ്‌ ശേഖരിച്ച് കൊണ്ടുപോകുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ സാധിച്ചതിനൊപ്പം ജലസ്രോതസുകൾ മലിനമാകുന്നതിൽ നിന്ന് രക്ഷനേടാനും നഗരസഭയുടെ ഈ ഇ-ഗവേണൻസ് പദ്ധതിയിലൂടെ സാധിക്കുന്നുവെന്നാണ്‌ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.

സ്മാർട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷൻ വഴി തങ്ങളുടെ ബുക്കിംഗിന്റെ സ്ഥിതി അപ്പപ്പോൾ അറിയാം. സെപ്‌റ്റേജ് എടുക്കാനെത്തുന്ന വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ വിവരങ്ങൾ, എത്തുന്ന സമയം എല്ലാം വിരൽത്തുമ്പിൽ ലഭിക്കും. കോൾ സെന്ററിൽ വിളിച്ചോ ഓൺലൈൻ വഴിയോ പരാതി ബോധിപ്പിച്ചാൽ അപ്പോൾത്തന്നെ അതിന് പരിഹാരം കാണുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2019 ഏപ്രിൽ 18നാണ് പദ്ധതിക്ക് നഗരസഭ തുടക്കമിടുന്നത്. സമീപത്തെ 11 പഞ്ചായത്തുകളിലേക്കു കൂടി ഈ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പർ: 9496434488/ 0471 2377701 നഗര പരിധിയിൽ സ്മാർട് ട്രിവാൻട്രം മൊബൈൽ ആപ്ലിക്കേഷൻ വഴിയും തൊട്ടടുത്ത പഞ്ചായത്തുകളിൽ https://smarttvm.tmc.lsgkerala.gov.in എന്ന ലിങ്ക് വഴിയും ബുക്കുചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.