ന്യൂഡൽഹി: മൂല്യ വർദ്ധിത നികുതിയിൽ ഇളവ് വന്നതോടെ ഡൽഹിയിൽ പെട്രോൾ വില എട്ട് രൂപ കുറഞ്ഞു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോൾ ഒരു ലിറ്ററിന് വില തൊണ്ണൂറ്റിയാറ് രൂപയാണ്.
കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് ഡൽഹി സർക്കാരിന്റെ പുതിയ നീക്കം. ഡൽഹി സർക്കാർ പെട്രോളിന്റെ മൂല്യ വർദ്ധിത നികുതി മുപ്പത് ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചതോടെ പെട്രോൾ വില 103.97 രൂപയിൽ നിന്ന് 95.97 രൂപയായി കുറയുകയായിരുന്നു.
അതേസമയം രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപ 50 പൈസ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 278 രൂപ കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |