SignIn
Kerala Kaumudi Online
Thursday, 25 April 2024 5.57 PM IST

ചൈനീസ് രുചി തേടി അലയുന്ന അമേരിക്കക്കാരൻ; 72ാം വയസിലും ആ യാത്ര തുടരുന്നു, ഇതുവരെ കയറിയിറങ്ങിയത് 8000 റെസ്റ്റോറന്റുകളിൽ

david

റെസ്റ്റോറന്റ് കളക്‌ടർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡേവിഡ് ആർ ചാനിനെ ഭക്ഷണപ്രേമികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇഷ്‌ടഭക്ഷണം രുചിച്ച് നോക്കാൻ കൊതി തോന്നാത്തവർ ആരുണ്ട്. അത്തരത്തിൽ ഇഷ്ടരുചി തേടി കിലോമീറ്ററുകൾ അലയുന്നവരുണ്ടാകുമോ. നാലു പതിറ്റാണ്ടോളം ഇഷ്‌ട രുചികൾ കണ്ടെത്താനായി ഒരു രാജ്യം മുഴുവൻ കറങ്ങി നടന്ന ആളാണ് അമേരിക്കക്കാരനായ ഡേവിഡ്. അമേരിക്കയിലെ 8000ത്തോളം റെസ്റ്റോറന്റുകളിൽ ഇതിനകം കയറിയിറങ്ങി കഴിഞ്ഞു. ഓരോ തവണയും പുതുരുചികൾ പരീക്ഷിച്ചു കഴിഞ്ഞാൽ അദ്ദേഹം തന്റെ ബ്ലോഗിലും സോഷ്യൽ മീഡിയ പേജുകളിലും ആ വിശേഷങ്ങൾ പങ്കുവയ്‌ക്കാറുണ്ട്.

david

1960കളിലാണ് ഡേവിഡ് ചൈനീസ് രുചികൾ തേടി അലഞ്ഞു തുടങ്ങിയത്. പിന്നീട് അത് സ്വന്തം വ്യക്തിത്വം അന്വേഷിച്ചുള്ള യാത്രയായി. യുഎസിന്റെ ചരിത്രത്തിൽ ചൈനയ്‌ക്കുള്ള പങ്ക് എന്തെന്ന് കണ്ടെത്താനായി അടുത്ത ശ്രമം. അമേരിക്കയിൽ ചൈനക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ചൈനീസ് ഫുഡിന്റെ വളർച്ചയും വേഗത്തിലായി. ഇഷ്ടം കൊണ്ട് പല ചൈനീസ് രുചികളും അദ്ദേഹം പാചകം ചെയ്യാനും പഠിച്ചു. ഡേവിഡിന്റെ ചൈനീസ് ഫുഡുകളോടുള്ള പ്രണയം തിരിച്ചറിഞ്ഞ് പല പ്രമുഖ റെസ്റ്റോറന്റുകളും അദ്ദേഹത്തെ ചൈനീസ് ഭക്ഷണം രുചിച്ച് നോക്കാനായി ക്ഷണിക്കാറുണ്ട്. അമേരിക്കയിലെ പ്രശസ്‌തനായ ഫുഡ് ടേസ്റ്ററാണിന്ന് ഡേവിഡ്.

വേറിട്ട വിജയമാണെങ്കിലും തുടക്കകാലത്ത് ചൈനീസ് ഭക്ഷണം വലിയ ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. പ്രധാനമായും ചോപ്‌സ്റ്റിക്കുകളുടെ ഉപയോഗമായിരുന്നു പ്രശ്‌നം. കുട്ടിക്കാലത്തൊന്നും ചൈനീസ് ഭക്ഷണം രുചിച്ച് നോക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ അവ ഉപയോഗിക്കാനും അറിയില്ലായിരുന്നു. ചോറിൽ സോയ ചേർത്തായിരുന്നു ആദ്യം കഴിച്ചിരുന്നത്. പിന്നീടാണ് പല രുചികളിലേക്കും വഴിമാറി തുടങ്ങിയത്.

david

അമേരിക്കയിലെ ഏറ്റവും മികച്ച ചൈനീസ് ഭക്ഷണം കിട്ടുന്ന സ്ഥലമേതെന്ന് ചോദിച്ചാൽ ലോസ് ഏഞ്ചൽസിലെ സാൻ ഗബ്രിയേൽ വാലിയെന്നാണ് ചാൻ പറയുന്നത്. മോശം ഭക്ഷണം കിട്ടുന്നത് നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിലുമാണ്. ചാനിന്റെ ഭാര്യ ഒരു ചൈനക്കാരിയാണെന്നതാണ് മറ്റൊരു കൗതുകം.

സംഗതി ഇതൊക്കെയാണെങ്കിലും അമിതവണ്ണമോ അനാരോഗ്യമോ ഡേവിഡിനില്ല. ഭക്ഷണം രുചിച്ച് നോക്കുമെന്നല്ലാതെ അമിതമായി വാരി വലിച്ചു കഴിക്കുന്ന ശീലമില്ല. അതിനി എത്ര പ്രിയപ്പെട്ട രുചിയാണെങ്കിലും. മധുരവും കൊളസ്ട്രോളും കുറഞ്ഞ ഭക്ഷണമാണ് കഴിക്കാനായി തിരഞ്ഞെടുക്കുന്നത്. ഭക്ഷണപ്രേമികളോട് അദ്ദേഹം പറയുന്നതും അത്തരം ഭക്ഷണങ്ങൾ കഴിക്കാനാണ്. പിന്നെ വ്യായാമം. അത് മുടക്കിയ ഒരു ദിവസം പോലും ഡേവിഡിനില്ല. 72ാം വയസിലും ഭക്ഷണം രുചിക്കലും വ്യായാമവുമായി സ്വന്തം ജീവിതം കൂടുതൽ മനോഹരമാക്കുകയാണ് അദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD, BLOGGER, CHINEESE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.