SignIn
Kerala Kaumudi Online
Sunday, 23 January 2022 3.23 PM IST

നാളെ ഈ നക്ഷത്രക്കാർ പൈസ ശ്രദ്ധിച്ച് ചെലവഴിക്കണം; വരവിനേക്കാൾ ചെലവ് കൂടുതലായിരിക്കും

astro

അശ്വതി: അപകീർത്തിപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും, സൂക്ഷിക്കുക, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, കുടുബസുഖം, വസ്ത്രാഭരണാദി നേട്ടം.


ഭരണി: നിദ്രാഭംഗം, ബന്ധുജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും.


കാർത്തിക: പ്രണയകാര്യത്തിൽ കുടുംബത്തിൽ നിന്നും അനുകൂലമായ നിലപാട്, എഴുത്തുകുത്തുകൾ അനുകൂലമാകും, രോഗശാന്തി, യാത്രാഗുണം.


രോഹിണി: കലാരംഗത്ത് വിജയം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണകരമായ സമയം, ആത്മീയകാര്യങ്ങളിൽ താൽപ്പര്യം, ഭാഗ്യവർദ്ധന.


മകയിരം: സുഖപ്രദമായ കുടുംബജീവിതം, സുഹൃത്തുക്കളെ കൊണ്ട് സഹായം, മനഃസാക്ഷിക്ക് അനുസരിച്ച് പെരുമാറും, സ്ത്രീകൾക്ക് നല്ല സമയം, സ്വദേശത്ത് തിരിച്ചെത്തും.


തിരുവാതിര: മാനസിക നിലയിൽ ശാന്തത, ആപത്തുകൾ മാറും, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വരാരാധന നടത്തും, അംഗീകാരവും ആദരവും ഉണ്ടാകും.


പുണർതം: ആത്മവിശ്വാസം കൂടും, തൊഴിലിൽ മേന്മകൾ, ആരോഗ്യസ്ഥിതി മെച്ചപ്പെടും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം.


പൂയം: വിശേഷ വസ്‌തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്‌തുക്കൾ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.


ആയില്യം: മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും, ജീവിതം സുഖകരമായിരിക്കും, എതിർപ്പുകളെ അതിജീവിക്കും.


മകം: ഇഷ്‌ടഭക്ഷണം ആസ്വദിക്കുവാൻ ഇട വരും, നിദ്രാസുഖം, എല്ലാവരെയും ആകർഷിക്കും, മറ്റുള്ളവരെ സഹായിക്കും, എല്ലാവരോടും നീതി പുലർത്തും.


പൂരം: സാമ്പത്തിക പുരോഗതി, ദൈവാധീനമുണ്ടാകും, ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.


ഉത്രം: ദാമ്പത്യ സുഖം, സ്ത്രീകൾ മൂലം നേട്ടം, നല്ല ആരോഗ്യം, ഇഷ്‌ടഭക്ഷണ ലഭ്യത, തർക്കങ്ങൾക്ക് പരിഹാരമാകും, വാഹനലാഭം, ബിസിനസിൽ പുരോഗതി.


അത്തം: പൂർവിക സ്വത്ത് ലഭിക്കും, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.


ചിത്തിര: ഭൂമിലാഭം, കുടുംബത്തിൽ ഓഹരി പങ്കുവയ്‌ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, ആവേശപൂർവം ജോലികൾ ചെയ്‌തു തീർക്കും, ആരോഗ്യസംരക്ഷണത്തിൽ അതീവ ജാഗ്രത.


ചോതി: വ്യവഹാരനഷ്‌ടം, ശത്രുഭയം, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാൻ ഉള്ള സാദ്ധ്യത, വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും.


വിശാഖം: വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക.


അനിഴം: രോഗശാന്തി, കലഹം പരിഹരിക്കാൻ സാധിക്കും, വൃഥാപവാദങ്ങളിൽ നിന്നും മോചനം, അദ്ധ്യാപകർക്ക് അനുകൂല സമയം, വേഷഭൂഷണാദികളിൽ താൽപ്പര്യം.


കേട്ട: കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കും, വിശകലനബുദ്ധി, ഗുരുഭക്തിയും വിനയശീലവും, ധനനേട്ടം, ബിസിനസിൽ ധനവർദ്ധനവ്, ഇഷ്‌ട മംഗല്യയോഗം.


മൂലം: വിദൂരവാസം, പൊതുരംഗത്ത് നേട്ടം, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകൾക്ക് ശമനം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ, അകന്നു നിന്നവർ അനുകൂലികളാകും.


പൂരാടം: ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീർത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.


ഉത്രാടം: വാഹനഭാഗ്യം, ഭാര്യാഗുണം, ധനലഭ്യത, കുടുബപരമായി സ്വസ്ഥതയും സമാധാനവും, ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങൾ, പലതരത്തിൽ ധന നേട്ടം.


തിരുവോണം: കർമ്മ രംഗത്ത് നേട്ടം, ദൈവാനുഗ്രഹമുണ്ടാകും, വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയിൽ ഗുണാനുഭങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്‌തിയും, യാത്രാവിജയം.


അവിട്ടം: കേസുകളിൽ നിന്നും രക്ഷ, വ്യവഹാര വിജയം, കർമ്മപുഷ്‌ടി, കുടുബാഗംങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.


ചതയം: പ്രശസ്‌തി, പണമിടപാടുകളിൽ നേട്ടം, പാർട്ണർഷിപ്പ് ബിസിനസുകളിലൂടെ നേട്ടം, കർമ്മരംഗത്തും വ്യക്തിബന്ധത്തിലും കെട്ടുറപ്പ് വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും.


പൂരുരുട്ടാതി: അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കും, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും.


ഉത്തൃട്ടാതി: സന്താനസുഖം, സൗന്ദര്യബോധം വർദ്ധിക്കും പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.


രേവതി: ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക, പരാജയ ഭീതി, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളിൽപ്പെടും.

റാംസാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOURS TOMORROW, ASTROLOGY, ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.