മുടപുരം: ദാരിദ്ര്യ ലഘൂകരണത്തിനായി രണ്ട് ദശാബ്ദത്തിലേറെയായി അഖിലേന്ത്യാ തലത്തിൽ രൂപീകരിക്കപ്പെട്ട സ്വയം സഹായ സംഘങ്ങൾക്ക് ആദ്യമായി നബാർഡിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ അവാർഡിന് മംഗലപുരം ഗ്രാമപഞ്ചായത്ത് അർഹമായി. സി.ഡി.എസ് സൗത്ത് സോൺ മേഖലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഹൈദരാബാദ് ജൂബി ലിഹിൽസ് എം.സി.ആർ.എച്ച്.ആർ.ഡി സെന്ററിൽ നബാർഡ് ചെയർമാൻ ഡോ. ജി.ആർ. ചിന്താലയിൽ നിന്ന് ആവാർഡും കാഷ് പ്രൈസും സി.ഡി.എസ് ഭാരവാഹികൾ ഏറ്റുവാങ്ങി.
സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, പഞ്ചായത്തംഗം മീന. ആർ.ആർ, മെമ്പർ സെക്രട്ടറി സുഹാസ് ലാൽ, അക്കൗണ്ടന്റ് ഷീന, സി.ഡി.എസ് അംഗം സജീന. എൻ എന്നിവർ പങ്കെടുത്തു. അവാർഡ് നേടിയതിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകവും സെക്രട്ടറി വി. ജ്യോതിസും ആശംസകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |