ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനെ കുറിച്ചുള്ള പരാതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യയും അഭിനേത്രിയുമായ ജയ ബച്ചൻ. സ്വകര്യ ചാനലിലെ പരിപാടിക്കിടെയാണ് ജയ ബച്ചൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ജയയുടെ പരാതികൾക്ക് രസകരമായാണ് ബച്ചൻ മറുപടി നൽകുന്നത്. തന്റെ കോളുകളൊന്നും എടുക്കാറില്ലെന്നാണ് ജയയുടെ പ്രധാന പരാതി. എന്നാൽ ഇന്റർനെറ്റ് ലഭിക്കാത്തതിനലാണ് കോളുകൾ എടുക്കാൻ കഴിയാത്തതെന്ന് ബച്ചൻ മറുപടി പറഞ്ഞപ്പോൾ. നെറ്റ് കിട്ടാത്ത ആൾ എങ്ങനെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഇടുന്നതെന്നതായിരുന്നു മകൾ ശ്വേത ബച്ചന്റെ ചോദ്യം . ഈ ചോദ്യത്തിൽ കുടുങ്ങി നിൽക്കുന്ന ബച്ചനോട് ചെറുമകൾ നവ്യ നവേലി അടുത്ത ചോദ്യവുമായി എത്തി. പാർലറിൽ നിന്ന് മടങ്ങുന്ന ജയമ്മയോട് സുന്ദരിയാണെന്ന് പറയാറുണ്ടല്ലോ.
അത് ആത്മാർഥമായി പറയുന്നത് തന്നെയാണോ എന്നതായിരുന്നു ചോദ്യം. എന്റെ ജയ സുന്ദരി തന്നെയാണെന്നായിരുന്നു ഇതിനുള്ള ബച്ചന്റെ മറുപടി. കള്ളം പറയുമ്പോൾ നിങ്ങൾക്ക് ഭംഗിയില്ലെന്നാണ് ജയാ ഇതിന് മറുപടിയായി കൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |