ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. എച്ച്.എസിലേക്കുള്ള വഴിയിൽ മുദാക്കൽ പഞ്ചായത്തിലെ കട്ടയിൽകോണം ടോൾമുക്കിലെ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ദുരിതമാകുന്നു. ചെറിയൊരു മഴ പെയ്താൽ ഇവിടെ മുട്ടിനൊപ്പം വെള്ളം നിറയുക പതിവാണ്. വെള്ളം ഒഴുകി മാറാൻ സൗകര്യമില്ലാത്തതാണ് പ്രശ്നം. വെയിൽ വന്ന് ദിവസങ്ങൾ കഴിഞ്ഞാലാണ് വെള്ളം പോകുന്നത്. എന്നാൽ മഴ തുടരുന്നതിനാൽ വെള്ളക്കെട്ട് സ്ഥിരമായി തുടരുകയാണിവിടെ. ഈ പ്രദേശത്ത് നിന്നും 200 ഓളം വിദ്യാർത്ഥികളാണ് അവനവഞ്ചേരി സ്കൂളിലേക്ക് വരുന്നത്. ഈ റോഡിൽ പതിവായി കെട്ടിക്കിടക്കുന്ന ഈ മലിന ജലത്തിൽ ചവിട്ടിയാണ് കുട്ടികൾ സ്കൂളിലേക്ക് വരുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ഓടകൾ ഇല്ലാത്തതാണ് പ്രശ്നം. നിവേദനങ്ങൾ പലകുറി നൽകിയിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |