പാറശാല: പാറശാലയിൽ 8 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന പരശുവയ്ക്കൽ - പവതിയാൻവിള റിംഗ് റോഡ് നിർമ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.പരശുവയ്ക്കൽ ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത,പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ്,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.ടി.അനിതാറാണി, എസ്.വീണ,ജി.ശ്രീധരൻ,സി.പി.എം പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.അജയകുമാർ,പൊതുമരാമത്ത് ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |