SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.48 PM IST

നിലത്തുനിന്ന് പറത്തി പൈലറ്റാവാം!

dron

ആലപ്പുഴ: അവസരങ്ങൾ ചിറക് വിരിക്കുന്ന ഡ്രോൺ പരിശീലന രംഗത്തേക്ക് കൂടുതൽ യുവാക്കൾ കടന്നുവരുന്നു. അസാപ് കേരള (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) നൽകുന്ന പരിശീലനം വഴിയാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും വനിതകളും അടക്കമുള്ളവർ ഡ്രോൺ പൈലറ്റുമാരാകുന്നത്.

ഇതിനകം സംസ്ഥാനത്ത് മൂന്ന് ബാച്ചുകളുടെ പരിശീലനം പൂർത്തിയാക്കിയ പദ്ധതിയിൽ ആലപ്പുഴ ജില്ലക്കാർക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പത്ത് ദിവസങ്ങൾ കൊണ്ടാണ് കോഴ്സ് പൂർത്തിയാക്കുക. രണ്ട് കിലോ ഭാരമുള്ള മൈക്രോ കാറ്റഗറി ഡ്രോണുകൾ ഉപയോഗിച്ചാണ് പരിശീലനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവ‌ർക്ക് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസ് പൂർത്തിയാക്കിയവർക്ക് കോഴ്സിൽ ചേരാം. ജി.എസ്.ടി ഉൾപ്പെടെ 43,000 രൂപയാണ് ഫീസ്.

ജോലി സാദ്ധ്യതകൾ

# ഏരിയൽ സർവേ

# തെരച്ചിൽ

# നിരീക്ഷണം

# രക്ഷാപ്രവർത്തനം

# ഗതാഗത നിരീക്ഷണം

# കാലാവസ്ഥാ നിരീക്ഷണം

# അഗ്നിശമന പ്രവർത്തനങ്ങൾ

# ഫോട്ടോഗ്രഫി, വീഡിയോഗ്രഫി

# കാർഷിക രംഗം

# ഡെലിവറി സർവീസ്

കോഴ്സ് ദൈർഘ്യം: 96 മണിക്കൂർ

പാഠ്യവിഷയങ്ങൾ

ഫ്ലൈറ്റ് ആൻഡ് ലാൻഡിംഗ്, ഏരിയൽ സിനിമറ്റോഗ്രാഫി, ത്രീഡി മാപ്പിംഗ്, സർവേയിംഗ്, അൺമാൻഡ് ഏരിയൽ വെഹിക്കിൾ മാനുഫാക്ചറിംഗ്, അസംബ്ലിംഗ്

""

നേരത്തെ ഫോട്ടോഗ്രഫി മേഖലയിൽ മാത്രം ഉപയോഗിച്ചിരുന്ന ‌ഡ്രോണുകൾ ഇന്ന് വിവിധ മേഖലകളിൽ ഉപയോഗിക്കുന്നു. ഓൺലൈൻ സൈറ്റുകൾ സാധനങ്ങൾ എത്തിക്കുന്നതിനും, നാഷണൽ ഹൈവേ അതോറിട്ടി, കൃഷി വകുപ്പ് എന്നിവ സർവേ ആവശ്യങ്ങൾക്കും ഡ്രോണുകളുപയോഗിക്കുന്നുണ്ട്. ലൈസൻസ് നിർബന്ധമായതിനാൽ കൂടുതൽ പേർ പരിശീലനത്തിന് എത്തുന്നുണ്ട്.

ഗുപ്ത കൃഷ്ണ, അസാപ് പ്രോഗ്രാം മാനേജർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.