SignIn
Kerala Kaumudi Online
Friday, 19 April 2024 11.49 AM IST

വാതിലുകൾ ഐശ്വര്യത്തിന്റെ വഴി,​ സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷം ഫലം

kk

വീടിനകത്തേക്കുള്ള പ്രവേശന കവാടമാണ് വാതിൽ. അതിനാൽ വാതിലുകൾ സ്ഥാപിക്കുമ്പോൾ വാസ്തുപരമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലേക്ക് ഊർജം കടന്നെത്തുന്ന പ്രധാന മാർഗമാണ് വാതിൽ. വീടിന്റെ പ്രധാനവാതിൽ തെക്ക് ഭാഗത്തിനോ പടിഞ്ഞാറ് ഭാഗത്തിനോ അഭിമുഖമായി വയ്ക്കുന്നത് വാസ്തുപരമായി അത്ര നന്നല്ല എന്നാണ് വിശ്വാസം. ഈ ദിക്കുകളിലേക്ക് വാതിൽ വച്ചാൽ നെഗറ്റീവ് എന‌ർജി വീട്ടിനുള്ളിലേക്ക് കടന്നെത്തുമെന്നാണ് കരുതുന്നത്. കലഹങ്ങളും നിർഭാഗ്യങ്ങളും കുടുംബാംഗങ്ങളെ തേടിയെത്തുന്നതിന് ഇത് കാരണമാകും. നിലവിൽ വാതിലുകൾ ഈ ഭാഗത്തേക്കാണ് സ്ഥാപിച്ചിരിക്കുന്നത് എങ്കിൽ ദോഷങ്ങളകറ്റാൻ വാസ്തുശാസ്ത്ര വിധിപ്രകാരമുള്ള പരിഹാരമാർഗങ്ങൾ ചെയ്യാവുന്നതാണ്.

.വാതിൽ നിർമ്മിക്കുന്ന വസ്തുവിനും വാസ്തുവിൽ പ്രാധാന്യമുണ്ട്. കിഴക്കുഭാഗത്താണ് പ്രധാനവാതിലെങ്കിൽ അത് പൂർണമായും തടിയിൽ നിർമിക്കുന്നതാണ് നല്ലത്. തെക്കുഭാഗത്തേക്ക് ദർശനമായാണ് വാതിൽ ഉള്ളതെങ്കിൽ തടിയും ലോഹവും ചേർത്ത് നിർമ്മിച്ചവയാവും കൂടുതൽ നല്ലത്. പടിഞ്ഞാറ് ഭാഗത്തേക്കുള്ള വാതിലിലും മെറ്റൽ കൊണ്ടുള്ള അലങ്കാരപ്പണികൾ ചെയ്യാം. വടക്ക് ഭാഗത്തേക്ക് ദർശനമുള്ള വാതിലിൽ വെള്ളി നിറം ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും .

വീടിന്റെ പുറംഭിത്തിയുമായി ചേർന്ന് പോകുന്ന തരത്തിലല്ലാതെ വാതിലുകൾ പ്രത്യേകം എടുത്തറിയുന്ന രീതിയിൽ സ്ഥാപിക്കുന്നതാണ് ഉചിതം എന്നാണ് വാസ്തുശാസ്ത്രവും ഫെങ്ങ് ഷൂയിയും പറയുന്നത്. ചുവരുകളുടെ നിറത്തിൽ നിന്നും വ്യത്യസ്തമായ നിറം പ്രധാനവാതിലിനു നൽകാം. വീട്ടു പേരോ വീട്ടുനമ്പറോ ഒക്കെ വാതിലിൽതന്നെ ഉൾപ്പെടുത്താവുന്നതാണ്. .

പ്രധാന വാതിലിന്റെ വലുപ്പത്തിലും കാര്യമുണ്ട്. പ്രധാന വാതിലിന് ചുരുങ്ങിയത് ഏഴടി ഉയരവും മൂന്ന് അടി വീതിയും വേണമെന്നാണ് കണക്ക്. വലിയ വാതിലുകൾ കൂടുതൽ ഊർജം അകത്തേക്ക് പ്രവേശിക്കാൻ സഹായിക്കും. വീടിനുള്ളിലെ മറ്റു വാതിലുകൾക്ക് പ്രധാനവാതിലിന്റെയത്ര ഉയരം പാടില്ല.

പ്രധാന വാതിലിന് സമീപം ചെരുപ്പ് സൂക്ഷിക്കുന്ന സ്റ്റാൻഡ് സ്ഥാപിക്കുന്ന പ്രവണതയുണ്ട്. എന്നാൽ വാസ്തുശാസ്ത്രപ്രകാരം ഇത് നന്നല്ല. സമാനമായ രീതിയിൽ ചവറ്റുകുട്ടകളും കേടുപാടുകളുള്ള ഫർണിച്ചറുകളും പ്രധാനവാതിലിനു സമീപമായി സ്ഥാപിക്കാൻ പാടില്ല. അലങ്കാരത്തിനുള്ള തോരണങ്ങളും മറ്റും സ്ഥാപിക്കുമ്പോൾ അത് വാതിലിനു മുൻഭാഗത്ത് തന്നെ സ്ഥാപിക്കാൻ ശ്രദ്ധിക്കുക. പ്രധാന വാതിലിനോട് ചേർന്ന് പടവുകൾ ഉണ്ടെങ്കിൽ അത് ഒറ്റസംഖ്യയിൽ മാത്രം ആവാൻ ശ്രദ്ധിക്കുക. പ്രധാനവാതിലിനു മുൻഭാഗത്തായി വെള്ളം നിറച്ച ചില്ലുപാത്രത്തിൽ പൂക്കളുടെ ഇതളുകൾ ഇട്ട് വയ്ക്കുന്നത് നെഗറ്റീവ് എനർജി തടഞ്ഞുനിർത്താൻ സഹായകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, VASTHU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.