കോട്ടയം: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 3, 4, 5 തീയതികളിൽ കോട്ടയത്ത് നടക്കും. 3 ന് രാവിലെ 10 ന് മാമ്മൻ മാപ്പിള ഹാളിൽ സെമിനാർ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എളമരം കരീം എം.പി അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ഇ.ബി സി.എം.ഡി ഡോ. ബി.അശോക് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5 ന് പൊലീസ് മൈതാനിയിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ സംസാരിക്കും. 4 ന് രാവിലെ 9 ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കും. 5 ന് വൈകിട്ട് യാത്രയയപ്പ് സമ്മേളനം എം.എം മണി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |