SignIn
Kerala Kaumudi Online
Thursday, 25 April 2024 1.33 PM IST

ജൂനിയർ ഹോക്കി ലോകകപ്പ്: ഇന്ത്യ സെമിയിൽ, വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ തകർത്തു

india-hockey

ന്യൂഡൽഹി: ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ആതിഥേയരായ ഇന്ത്യ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബെൽജിയത്തെയാണ് ഇന്ത്യൻ യുവനിര തറപറ്റിച്ചത്. വാശിയേറിയ പോരാട്ടത്തിൽ ശർദ്ദ നന്ദ തിവാരി നേടിയ ഒരേയൊരു ഗോളിന്റെ ബലത്തിലാണ് ഇന്ത്യ ക്വാർട്ടർ കടമ്പ മറികടന്നത്.

21ാം മിനിട്ടിലാണ് പെനാൽട്ടി കോർണറിലൂടെ തിവാരി ഇന്ത്യക്ക് ലീഡ് നേടികൊടുത്തത്. അതിനു ശേഷം ബെൽജിയം തുടർച്ചയായി ഇന്ത്യൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും പ്രതിരോധ നിര പതറാതെ ഉറച്ചു നിന്നു. മത്സരം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കേ ബെൽജിയത്തിന് ഒന്നിനുപിറകേ ഒന്നായി നിരവധി പെനാൽട്ടി കൊർണറുകൾ ലഭിച്ചെങ്കിലും ഒന്ന് പോലും ഗോളാക്കാൻ അവർക്ക് സാധിച്ചില്ല.

ജർമനിയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ന് നടന്ന മറ്റൊരു ക്വാർട്ടറിൽ സ്പെയിനിനെ 3-1ന് പെനാൽട്ടിയിലൂടെ മറിക‌ടന്നാണ് ജർമനി സെമിയിൽ എത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA, HOCKEY, BELGIUM, GERMANY, WORLDCUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.