SignIn
Kerala Kaumudi Online
Saturday, 20 April 2024 6.47 AM IST

കാലാപാനിയിലെ ആ അനുഭവം കൊണ്ടു മാത്രമാണ് മരക്കാർ കടൽ തൊടാത്തത്: മോഹൻലാലിന്റെ വെളിപ്പെടുത്തൽ

mohanlal-kalapani

അധികം വൈകാതെ മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ ഗർജനത്തിനൊരുങ്ങുകയാണ്. മോഹൻലാൽ ആരാധകർ ഏറ്റവും ആവേശത്തോടുകൂടി കാത്തിരിക്കുന്ന ചിത്രം. ലോകത്ത് നാലായിരത്തിലധികം സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്, കേരളത്തിൽ 625 തിയേറ്ററുകളിലും.

ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മരക്കാർ എന്ന് ഇതിനോടകം തന്നെ അതിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി കഴിഞ്ഞു. കടൽ ആണ് കഥാപശ്ചാത്തലമെങ്കിലും, ഒരു സീൻ പോലും കടലിൽ ചിത്രീകരിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്താണ് അതിന്റെ കാരണമെന്ന് വ്യക്തമാക്കുകയാണ് സാക്ഷാൽ മോഹൻലാൽ തന്നെ.

കാലാപാനി എന്ന സിനിമ വെള്ളത്തിൽ ഷൂട്ട് ചെയ‌്തപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഒരുപാട് പേർക്ക് അസുഖങ്ങളും, ശർദ്ദിലുമെല്ലാം ഉണ്ടായി. സീ സിക്‌നസ് ആയിരുന്നു മറ്റൊരു പ്രോബ്ളം. അതുകൊണ്ടാണ് മരക്കാർ കടലിൽ ഷൂട്ട് ചെയ്യണ്ട എന്ന തീരുമാനത്തിൽ എത്തിയത്. മാത്രമല്ല, കടലിൽ ചിത്രീകരിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രവർത്തിയാണ് എന്നതും പിന്തിരിപ്പിച്ചുവെന്ന് പ്രിയദർശനും വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, PRIYADARSAN, MARAKKAR ARABIKKADALINTE SIMHAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.