SignIn
Kerala Kaumudi Online
Thursday, 25 April 2024 9.13 AM IST

എൻ.എച്ച് വികസനം, പ്രതിഷേധം ഇരമ്പി

vyapari
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടത്തിയ പ്രകടനം

ചാത്തന്നൂർ: വ്യാപാരി വ്യവസായി സമിതി ഇന്നലെ നടത്തിയ കളക്ടറേറ്റ് മാർച്ചിന് പിന്തുണയർപ്പിച്ച് വ്യാപാരികൾ ചാത്തന്നൂരിൽ പ്രകടനം നടത്തി. ഹോട്ടലുകളും പെട്ടിക്കടകളും വരെ അടഞ്ഞു കിടന്നു. വാടകക്കെട്ടിടങ്ങളിൽ നിന്നും എൻ.എച്ച് വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക, പുനരധിവാസം ഉറപ്പാക്കുക, പ്രാകൃതമായ എലിവേറ്റഡ് ഹൈവേ പാലങ്ങൾ ഒഴിവാക്കി ശാസ്ത്രീയമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുക, കെട്ടിടനിർമ്മാണച്ചട്ടങ്ങളിൽ ഇളവു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡിസംബർ 5ന് ചാത്തന്നൂർ ആർ.സി ബാങ്കിൽ ചേരുന്ന കൺവെൻഷനിൽ എല്ലാവ്യപാരികളും പങ്കെടുക്കണമെന്ന് സമിതി ഏരിയാസെക്രട്ടറി ജി.പി. രാജേഷ്, ടൗൺ വികസനസമിതി സെക്രട്ടറി കെ.കെ. നിസാർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.