SignIn
Kerala Kaumudi Online
Thursday, 18 April 2024 6.36 PM IST

വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

prasad-

കൊല്ലം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് അറസ്​റ്റ് ചെയ്തു. പാരിപ്പള്ളി, വേളമാനൂർ പുലിക്കുഴി വടക്കേഇന്ത്യയിൽ അഖില ഭവനത്തിൽ പ്രസാദ്(49) ആണ് പിടിയിലായത്. കഴിഞ്ഞദിവസം മദ്യലഹരിയിലായിരുന്ന ഇയാൾ ഭാര്യയെയും കുട്ടികളെയും ഉപദ്റവിക്കുകയും മുറിയിലെത്തി മെത്ത മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ചതിൽ പ്രകോപിതനായ ഇയാൾ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മെത്തയിലിട്ട് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേ​റ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭാര്യയെ ആശുപത്രിയിലെത്തിച്ച ശേഷം കുട്ടികളെ തനിച്ചാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാരിപ്പളളി ഇൻസ്‌പെക്ടർ എ.അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ് സി.നായർ, എ.എസ്.ഐമാരായ ബിജു, എസ്.സി.പി.ഒ മാരായ നൗഷാദ്, അജു ഫെർണാണ്ടസ് സി.പി.ഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.