കൊല്ലം: ചവറ കെ.എം.എം.എല്ലിലെ ജീവനക്കാരുടെ കമ്പനിയിലേക്കും തിരിച്ചുമുള്ള യാത്ര ഇനി കെ.എസ്.ആർ.ടി.സി ബസിൽ. സ്വകാര്യ ബസുടമകളുമായുണ്ടായിരുന്ന കരാർ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഇതോടെയാണ് ഒരുമാസത്തേക്ക് പരീക്ഷണ ഒാട്ടത്തിന് കെ.എസ്.ആർ.ടി.സിയുമായി കൈകോർത്തത്. കരാർ പുതുക്കാൻ സ്വകാര്യ ബസുടമകൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർടി.സിയുമായി കെ.എം.എം.എൽ കരാറിലെത്തിയതെന്നാണ് അറിയുന്നത്.
കൊല്ലം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷൻ, മേവറം, ഭരണിക്കാവ്, പുതിയകാവ്, കായംകുളം എന്നിവിടങ്ങളിൽ നിന്ന് കമ്പനിയിലേയ്ക്കും തിരിച്ചുമാണ് ഡ്രൈവർ ഒൺലി ബസുകൾ
സർവീസ് നടത്തുന്നത്. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |