തൃശൂർ: കേരള ഗവ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന രണ്ടു വർഷ എൻജിനിയറിംഗ് കോഴ്സുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, റഫ്രിജറേഷൻ, എ.സി എന്നീ അഞ്ച് ട്രേഡുകളിലേക്ക് മുപ്പത് സീറ്റുകൾ വീതം ഈവനിംഗ് ബാച്ചുകൾക്കുളള അനുമതി കേരള ഗവ. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപാർട്ട്മെന്റിൽ നിന്നും തൃശൂർ വിക്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്ക് ലഭിച്ചു.
നിലവിൽ കെ.എസ്.ഇ.ബി, പി.ഡബ്ലിയു.ഡി, ബി.എസ്.എൻ.എൽ, കെ. എസ്.ആർ.ടി.സി, റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളിലും എയഡഡ്, സ്വകാര്യ, ടെക്നിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന ശമ്പളത്തോടെ ജോബ് പ്രമോഷന് വളരെ സാദ്ധ്യതയുളള, പ്രായഭേദമന്യേ ഏവർക്കും പഠിനാവുന്ന, പി.എസ്.സി അംഗീകരിച്ച ദ്വിവത്സര ഗവ. സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ കോഴ്സുകൾ ഇവനിംഗ് സമയത്തും പഠിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |