SignIn
Kerala Kaumudi Online
Friday, 19 April 2024 10.06 AM IST

സഹോദരന് വഴിവിട്ട സഹായം വാർത്താ അവതാരകനെ സസ്പെൻഡ് ചെയ്ത് സി.എൻ.എൻ

ffgtfrtrr

ന്യൂയോർക്ക്: ലൈംഗിക പീഡനക്കേസിൽ സഹോദരനെ സഹായിച്ചുവെന്ന കുറ്റത്തിന് പ്രൈം ടൈം അവതാരകൻ ക്രിസ് കോമോയെ സസ്‌പെൻഡ് ചെയ്ത് സി.എൻ.എൻ. ക്രിസിനെ അനിശ്ചിത കാലത്തേക്കാണ് സസ്‌പെൻഡ് ചെയ്യുന്നതെന്നും സഹോദരനു വേണ്ടി വലിയ ഇടപെടൽ നടത്തിയതിന് തെളിലുകൾ ലഭിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര വാർത്താ മാദ്ധ്യമമായ സി.എൻ.എൻ വക്താവ് അറിയിച്ചു. പീഡന കേസിൽപ്പെട്ട ന്യൂയോർക്ക് മുൻ ഗവർണറും സഹോദരനുമായ ആൻഡ്രൂ കോമോയെ സഹായിച്ചുവെന്നാരോപിച്ചാണ് നടപടി. ന്യൂയോർക്ക് മുൻ ഗവർണർ മരിയോ കോമോയുടെ മക്കളാണ് ക്രിസും ആൻഡ്ര്യൂവും. കുടുംബമാണ് ജോലിയേക്കാൾ പ്രധാനപ്പെട്ടത് എന്ന പാതയാണ് ക്രിസ് പിന്തുടർന്നത്. ലൈംഗിക പീഡന കേസുകളിൽ പ്രതിസ്ഥാനത്തുള്ള സഹോദരനെ വഴിവിട്ടു സഹായിച്ചതിന്റെ നിരവധി തെളിവുകൾ ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ പുറത്തുവിട്ടിട്ടുണ്ട്. ഈ തെളിവുകൾ കണ്ടില്ല - സി.എൻ.എൻ വക്താവ് പറ‌‌ഞ്ഞു. ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസ് കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടത്. കൊവിഡ് മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളിലൂടെ ജനപ്രിയനായ നേതാവായി മാറിയ ഗവർണറാണ്ആൻഡ്രൂ. എന്നാൽ സഹപ്രവർത്തകർ ഉൾപ്പടെ നിരവധി സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ പീഡനപരാതികളുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ ആഗസ്റ്റിൽ ആൻഡ്രൂ ഗവർണർ സ്ഥാനം രാജി വയ്ക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.