SignIn
Kerala Kaumudi Online
Friday, 19 April 2024 4.21 PM IST

ഗരുഡശലഭം, രത്നനീലി, ബുദ്ധമയൂരി... പീച്ചി ചിത്രശലഭ സർവേയിൽ 156 ഇനങ്ങൾ

fly-
സർവേയിൽ കണ്ടെത്തിയ ശലഭം

തൃശൂർ: ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, ഏറ്റവും ചെറിയ രത്‌നനീലി, സംസ്ഥാനശലഭമായ ബുദ്ധമയൂരി തുടങ്ങി പീച്ചി ചിത്രശലഭ സർവേയിൽ അപൂർവമായ കണ്ടെത്തലുകൾ. കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 326 ചിത്രശലഭങ്ങളിൽ 156 ഇനങ്ങളെ കണ്ടെത്താനായി.

പീച്ചി വാഴാനി വന്യജീവി സങ്കേതത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ 80ഓളം എണ്ണം കൂടുതലായി കണ്ടെത്താൻ ഈ സർവേയിലൂടെ കഴിഞ്ഞു. ചിമ്മിനിയിൽ 33 ഇനങ്ങളാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ചൂലന്നൂർ മയിൽ സങ്കേതത്തിൽ ആദ്യമായാണ് ചിത്രശലഭ സർവേ നടക്കുന്നത്. പീച്ചി വന്യജീവി ഡിവിഷനിലെ മൂന്നു വന്യജീവി സങ്കേതങ്ങളിലുമായി ആകെ 200 ഓളം ചിത്രശലഭങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ചുവന്ന പട്ടികയിൽ ഉൾപ്പെട്ട വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപെട്ടതും, വന്യജീവിസംരക്ഷണ നിയമപ്രകാരം കൂടുതൽ പ്രാധാന്യം അർഹിക്കുന്നതുമാണ് കണ്ടെത്തിയവയിൽ ഏറെയും.

പീച്ചി വന്യജീവി വിഭാഗവും, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നാണ് സർവേ പൂർത്തീകരിച്ചത്. 242 ചതുരശ കിലോമീറ്റർ വിസ്തൃതിയുള്ള സംരക്ഷിത വനത്തിനുള്ളിൽ ബേസ്‌ ക്യാമ്പുകളിൽ വനപാലകരോടൊപ്പം താമസിച്ചാണ് 35 ഓളം വരുന്ന സർവേ ടീം അംഗങ്ങൾ സർവേ പൂർത്തീകരിച്ചത്. 50 വനപാലകർ പങ്കെടുത്തു.

വൈവിദ്ധ്യങ്ങളായ ആവാസ വ്യവസ്ഥയും, ഉയരവും കേന്ദ്രീകരിച്ചായിരുന്നു 14 ക്യാമ്പുകൾ തിരഞ്ഞെടുത്തത്. പീച്ചി വന്യജീവി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള തുമ്പികളുടെ ആകെ എണ്ണം 83 ആയിട്ടുണ്ട്. 50 തരം നിശാശലഭങ്ങളും, 15 ഉറുമ്പുകളും, നാലുതരം ചീവീടുകളും, ഉൾപ്പടെ 10 ഉരഗങ്ങളും രേഖപ്പെടുത്തി. 11 തരം രാജവെമ്പാലകളുമുണ്ട്.

  • പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ- 132 ഇനങ്ങൾ
  • ചിമ്മിനിയിൽ- 116
  • ചൂലന്നൂർ മയിൽസങ്കേതത്തിൽ -41

കണ്ടെത്തിയ മറ്റ് ശലഭങ്ങൾ:

  1. നീലഗിരി പാപ്പാത്തി
  2. കരിയില ശലഭം
  3. മലബാർ മിന്നൻ
  4. സുവർണ്ണആര
  5. പുള്ളിശരവേഗൻ
  6. ഗോമേദകശലഭം

  • കണ്ടത്തിയ പക്ഷികൾ 340 ഓളം ഇനങ്ങൾ
  1. മലമുഴക്കി വേഴാമ്പൽ
  2. ചെങ്കാലൻ പുള്ള്
  3. ഊങ്ങൻ
  4. വെള്ളക്കണ്ണി പരുന്ത്
  5. പുഴ ആള
  6. ചെറിയ മീൻ പരുന്ത്
  7. താലിപ്പരുന്ത്
  8. മീൻ കൂമൻ

  • കടുവയും

പീച്ചി വന്യജീവി സങ്കേതത്തിലും, ചിമ്മിനി വന്യജീവി സങ്കേതത്തിലും കടുവയുടെ സാന്നിദ്ധ്യവും കണ്ടെത്തി. രണ്ടു സംരക്ഷിത മേഖലകളെയും ബ്ലോക്കുകളായി തിരിച്ചു കാമറ ട്രാപ് സംവിധാനം ഉപയോഗപ്പെടുത്തി വിപുലമായ കടുവ സർവേ നടത്താനും തീരുമാനിച്ചു.

പങ്കെടുത്തവർ:

ഡോ. കലേഷ് സദാശിവൻ, ഡോ. അനൂപ്, വിനയൻ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, പീച്ചി റേഞ്ച് ഓഫീസർ അനീഷ്, ചിമ്മിനി റേഞ്ച് ഓഫീസർ അജയകുമാർ, പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേച്ചേരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.