പാലക്കാട്: ഈഴവ തീയ്യ സമുദായ അംഗങ്ങളുടെ വൈവാഹിക വെബ്സൈറ്റായ എസ്.എൻ മാട്രിമോണിയുടെ ലോഗോ പ്രകാശനം എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് , സെക്രട്ടറി നെടുമങ്ങാട് രാജേഷ് എന്നിവർ സംയുക്തമായി പ്രകാശനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയന്റെ സഹകരണത്തോടുകൂടി യൂത്ത് മൂവ്മെന്റ് നേതൃത്വം നൽകുന്ന സേവനം എല്ലാ ശാഖകളും യൂണിയനുമായുള്ള സഹകരണത്തോടെ കൂടിയാണ് തുടങ്ങുന്നത്. ജനുവരിയിൽ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്യും .അതിനു മുന്നോടിയായിട്ടാണ് ലോഗോ പ്രകാശനം നടത്തിയത്. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് , പ്രസിഡന്റ് ആർ.ഭാസ്കരൻ, വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വി. സുരേഷ് ,സെക്രട്ടറി നിവിൻ ശിവദാസ്, വൈസ് പ്രസിഡന്റ് പ്രത്യുഷ് കുമാർ ,മാട്രിമോണി കോർഡിനേറ്റർ പ്രജീഷ് പ്ലാക്കൽ, യൂണിയൻ കൗണ്‍സിലർ രാജേഷ് വേനോലി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |