തിരുവനന്തപുരം: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെല്പേഴ്സ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ദേശീയ നേതാവ് സി.എച്ച്. ജമീല അദ്ധ്യക്ഷയായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം. റഹ്മത്തുള്ള, ജനറൽ സെക്രട്ടറി യു. പോക്കർ, ആതവനാട് മുഹമ്മദ്കുട്ടി, വി.എ.കെ. തങ്ങൾ, വല്ലാഞ്ചിറ അബ്ദുൽ മജീദ്, വേളാട്ട് അഹമ്മദ്, സംസ്ഥാന-ജില്ലാ നേതാക്കളായ ജി. മാഹിൻ അബൂബക്കർ, കല്ലടി അബൂബക്കർ, കെ.പി. മുഹമ്മദ് അഷ്റഫ്, ബുഷ്റ ടി.സി, ഫൗസി.സി, നസീമ ബീഗം കെ, റൈഹാനത്ത് ബീവി പാണ്ടിക്കാട്, എ. സക്കീർ ഹുസൈൻ, എൻ.സുബൈർ, സീനത്ത് നിലമ്പൂർ, ശ്രീലത പാണ്ടിക്കാട്, സരോജിനി മമ്പാട്, ഫാത്തിമ മൺറോത്ത്, വസന്ത മങ്കട, ശരീഫ കോഴിക്കോട്, മുത്തുലക്ഷ്മി കോഴിക്കോട്, റുഖിയ കെ, ഖദീജ വി.വി. എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |