കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിന്റെ മുന്നിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ കഴപ്പുരയ്ക്കൽ വീട്ടിൽ കെ കെ ഷാജി (43), മുവാറ്റുപുഴ മുളവൂർ മുങ്ങച്ചാൽ മറവുംചാലിൽ വീട്ടിൽ സജീവ്, മുവാറ്റുപുഴ വാളകം കുന്നക്കാൽ തേവർമഠത്തിൽ വീട്ടിൽ ടി.എസ് അനിൽ എന്നിവരെയാണ പെരുമ്പാവൂർ, മുവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നും ഗാന്ധിനഗർ പൊലീസിന്റെ പിടികൂടിയത്.
തിടനാട് ചേറ്റുതോട് സ്വദേശിയായ നാരായണൻ മാതാവിന്റെ ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഓട്ടോറിക്ഷയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ക്യാൻസർ വാർഡിന്റെ മുന്നിൽ വാഹനം പാർക്ക് ചെയ്യുകയും ചെയ്തു. വൈകുന്നേരം ആറോടെ വാഹനം തിരികെ എടുക്കുന്നതിനായി എത്തിയപ്പോഴാണ് ഓട്ടോറിക്ഷ കാണാനില്ലെന്ന് മനസിലായത്. തുടർന്ന്, ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം നാരായണന്റെ കഷ്ടപ്പാടുകളെകുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും പുതിയ വാഹനം വാങ്ങുന്നതിനായി നാട്ടുകാർ പണപ്പിരവ് ആരംഭിക്കുകയും ചെയ്തിരുന്നു. ഗാന്ധിനഗർ ഇൻസ്പെക്ടർ കെ.ഷിജി, സബ് ഇൻസ്പെക്ടർ കെ കെ പ്രശോഭ്, പൊലീസുദ്യോഗസ്ഥരായ രാഗേഷ്, പ്രവിനോ, വിജയൻ, പ്രവീൺനായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |