SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.46 PM IST

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാറിലെ ഒൻപത് ഷട്ടറുകൾ അടച്ചു

mullaperiyar-dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അർദ്ധരാത്രി തുറന്ന പത്ത് ഷട്ടറുകളിൽ ഒൻപതും അടച്ചു. അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കൻഡിൽ 493 ഘനയടി വെള്ളം മാത്രമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.

സ്പിൽവേയിലെ ഒരു ഷട്ടർ പത്ത് സെന്റീമീറ്റർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നിലവിൽ 142 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രി മുന്നറിയിപ്പില്ലാതെ പത്ത് ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. വള്ളക്കടവിൽ നാട്ടുകാർ പ്രകടനം നടത്തിയിരുന്നു.

സെക്കൻഡിൽ 8000 ഘനയടി വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്.നിരവധി വീടുകളിൽ വെള്ളം കയറി. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.