SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

'യഥാർത്ഥ ബിഗ് ബഡ്ജറ്റ് സിനിമകൾക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്'; മരക്കാറിനെക്കുറിച്ച് വി എ ശ്രീകുമാർ

marakkar-va-shrikumar

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ആശംസകളുമായി സംവിധായകൻ വി എ ശ്രീകുമാർ. വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണെന്നും, യഥാർത്ഥ ബിഗ് ബഡ്ജറ്റ് സിനിമകൾക്കും, അതിന്റെ സാങ്കേതിക മേന്മയ്ക്കും ഈ സിനിമയുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


സിനിമ താൻ തിയേറ്ററിൽ പോയി കാണുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ മോഹൻലാലിന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് തനിക്ക് ബോദ്ധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയതെന്നും ശ്രീകുമാർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏറ്റവും കൂടുതൽ റിലീസിംഗ് സ്ക്രീനുകൾ!
റിലീസിന് മുൻപ് 100 കോടി കളക്ഷൻ!
വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാദ്ധ്യതകളാണ്. 25 വർഷം പ്രിയേട്ടനും ലാലേട്ടനും മനസിൽ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാർ. കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയേട്ടൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ ഞാനും കാത്തിരിക്കുന്നു- കടൽ കാണാത്ത കടൽ സിനിമ, സാങ്കേതികതയുടെ അൽഭുത സമുദ്രം തന്നെയാകും!


ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോദ്ധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബയിൽ നടക്കുകയാണ്. ലാലേട്ടനെ വമ്പൻ ബാനറുകൾ പ്രതീക്ഷിക്കുന്നു. ഒടിടിയിൽ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാർ വമ്പൻ വിജയമാകും. യഥാർത്ഥ ബിഗ് ബഡ്ജറ്റ് സിനിമകൾക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്.മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്പാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ല.

സിനിമ ഞാൻ തിയറ്ററിൽ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V A SHRIKUMAR, MARAKKAR MOVIE, MOHANLAL, PRIYADARSHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.