SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

നിസ്കരിക്കാൻ പള്ളിയുണ്ടാകില്ല; മതവിദ്വേഷം ഉണർത്തുന്ന മുദ്രാവാക്യം വിളിച്ചതിന് ഡിവൈഎഫ്ഐ പരാതിയിൽ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

rss

കണ്ണൂർ: മതസ്‌പർദ്ധയുണ്ടാക്കുന്ന തരത്തിൽ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസ്. കെ ടി ജയകൃഷണൻ ബലിദാന ദിനത്തോട് അനുബന്ധിച്ച് തലശേരിയിൽ ഇന്നലെ നടത്തിയ പ്രകടനത്തിലായിരുന്നു ആർഎസ്എസ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

പള്ളി പൊളിക്കുമെന്നും ബാങ്ക് വിളിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പ്രകടനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചതോടെ പൊലീസിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഡിവൈഎഫ്‌ഐ തലശേരി ബ്ലോക്ക് പ്രസിഡന്റ് സി എൻ ജിദുൻ പരാതി നൽകി. വർഗീയലഹള ലക്ഷ്യം വച്ചാണ് മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയതെന്നും ഇവർക്കെതിരെ കർശന നിയമ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലയിരുന്നു മതവിദ്വേഷ മുദ്രാവാക്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, RSS, POLICE, CASE, RELIGION, SECTARIANISM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.