കോട്ടയം : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷിദിനം ഇന്ന് ആചരിക്കും. രാവിലെ 10 ന് സുവർണ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത് അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ അവാർഡ് നേടിയ രശ്മി മോഹനെ ചടങ്ങിൽ ആദരിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി പദ്ധതികൾ വിവരിക്കുന്ന ലഘലേഖ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എൻ. ഗിരീഷ്കുമാർ പ്രകാശനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |