SignIn
Kerala Kaumudi Online
Thursday, 25 April 2024 6.25 PM IST

മങ്കുഴി മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ളക്സിൽ നിറയെ അവഗണനയുടെ മാറാല

mankuzhi-markket

വക്കം: ഉദ്ഘാടനം നടത്തി 15 മാസം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കി കച്ചവടക്കാർക്ക് കൈമാറാത്ത വക്കം മങ്കുഴി മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ളക്‌സ് അനാഥം. മാർക്കറ്റിലെ വ്യാപാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മന്ദിരമാണ് ആർക്കും വേണ്ടാതെ കിടക്കുന്നത്. മൂന്ന് നിലകളിലായുള്ള കോംപ്ളക്സിന്റെ താഴെത്തെ നിലയിൽ കച്ചവടക്കാർക്കുള്ള മൂന്ന് കടമുറികളും ഒന്നാം നിലയിൽ മിനി കോൺഫറൻസ് ഹാളും മുകളിൽ ഓഫീസ് സമുച്ചയവുമാണ് പ്രവർത്തിക്കാൻ ഉദ്ദേശിച്ചിരുന്നത്. 2020 സെപ്തംബറിൽ ഉദ്ഘാടനം നടത്തിയെങ്കിലും ഇതൊന്ന് തുറന്നുകാണാൻ തങ്ങൾ എവിടെ നേർച്ച സമർപ്പിക്കണമെന്ന സംശയത്തിലാണ് കച്ചവടക്കാർ.

അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന മാർക്കറ്റിൽ നിന്ന് വ്യാപാരികളെല്ലാം പിൻവാങ്ങിയ മട്ടാണ്. പലരും റോഡരികുകളിലേക്ക് തങ്ങളുടെ കച്ചവടം മാറ്റി. അവശേഷിക്കുന്നവരാക്കട്ടെ അപര്യാപ്തതകളുടെ നടുവിലാണ്. ഇതിന് പരിഹാരമായി ഷോപ്പിംഗ് കോംപ്ളക്സ് അടിയന്തരമായി തുറന്ന് നൽകണമെന്നാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.