SignIn
Kerala Kaumudi Online
Saturday, 20 April 2024 8.23 AM IST

ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങും: പി.രാജീവ്

df

തിരുവനന്തപുരം: എം.എസ്.എം.ഇ മേഖലയിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വ്യവസായ വകുപ്പ് രൂപം നൽകിയതായി മന്ത്രി പി.രാജീവ് പറഞ്ഞു. നിലവിൽ അടഞ്ഞുകിടക്കുന്ന വ്യവസായ യൂണിറ്റുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പുതിയ സംരംഭകർക്ക് വ്യവസായ ഭൂമി അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. 2022-23 വർഷം സംരംഭക വർഷമായി ആചരിക്കും. ഓരോ ഉദ്യോഗസ്ഥനും ടാർഗറ്റ് നൽകി ജില്ലകളിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനം നടത്തും. സമയബന്ധിതമായി ലക്ഷ്യം പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക പുരസ്‌കാരം നൽകുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ഐ.എം.ജിയിൽ ചേർന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ അവലോകനയോഗത്തിലാണ് ഇതിനായുള്ള കർമ്മപദ്ധതിക്ക് രൂപം നൽകിയത്. വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും വിശദമായ അവലോകനം യോഗത്തിൽ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.