പത്തനംതിട്ട : ഇന്ധന വില വർദ്ധന, വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം എന്നിവ പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനയ്ക്കും ദൗർലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തര സാഹചര്യത്തിൽ സംസ്ഥാനത്തും ജില്ലാ താലൂക്കുകളിലും താൽക്കാലികമായി മൊബൈൽ മാവേലിസ്റ്റോറുകളുടെ സേവനം ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും വിവിധകേന്ദ്രങ്ങളിൽ നാളെയും മറ്റെന്നാളും മൊബൈൽ മാവേലിസ്റ്റോർ വാഹനം എത്തും. എല്ലാ സബ്സിഡി, നോൺ സബ്സിഡി, ശബരിസാധനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. കൂടാതെ 8, 9 തീയതികളിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ താലൂക്കുകളിലും മൊബൈൽ മാവേലി സ്റ്റോർ സേവനം ലഭ്യമാക്കും. ഉപഭോക്താക്കൾക്ക് റേഷൻകാർഡുമായി എത്തി ഈ സേവനം പ്രയോജനപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |