ചെറുതോണി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മത്സ്യക്കുളത്തിൽ വീണ് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ പെരുമറ്റത്തിൽ സജിയുടെയും ശില്പയുടെയും മകൻ മൂന്നു വയസുകാരനായ ഇവാൻ മരിച്ചു. ഇന്നലെ ഉച്ചയോടെ ഇവാൻ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ സജിയുടെ ഭാര്യയും ഭാര്യാമാതാവും മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഇവർ മാറിയ സമയത്ത് വീടിനോട് ചേർന്നുള്ള മത്സ്യക്കുളത്തിൽ ഇവാൻ വീഴുകയായിരുന്നു. മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |