തിരുവനന്തപുരം: എയർ മാർഷൽ എസ്.കെ ഇന്ദോരിയ ദക്ഷിണ വ്യോമ സേനയുടെ സീനിയർ എയർ
സ്റ്റാഫ് ഓഫീസറായി ചുമതലയേറ്റു.1986ൽ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസർ ആയി നിയമിതനായ അദ്ദേഹം യുദ്ധ വിമാനങ്ങളടക്കം പറത്തിയിട്ടുണ്ട്. ക്വാളിഫൈഡ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടറാണ്. അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ് ആയിരിക്കെയാണ് നിയമനം.
വ്യോമസേനാ സ്ക്വാഡ്രന്റെ കമാൻഡിംഗ് ഓഫീസർ, ചണ്ഡീഗഡ് വ്യോമ സേന താവളത്തിന്റെ എയർ ഓഫീസർ കമാൻഡിംഗ്, ഇന്റഗ്രേറ്റഡ് ഡിഫൻസ് സർവീസസ് ഹെഡ്ക്വാർട്ടേഴ്സിലെ അസിസ്റ്റന്റ് ചീഫ് ഒഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്നിങ്ങനെ ചുമതലകൾ വഹിച്ചു. 1996ൽ വ്യോമസേനാ മേധാവിയുടെയും 2015ൽ ആർമിയുടെ ട്രെയിനിംഗ് കമാൻഡ്, നോർത്തേൺ കമാൻഡ് മേധാവി എന്നിവരിൽ നിന്നും കമന്റേഷനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയിൽ നിന്ന് അതിവിശിഷ്ട സേവാ മെഡലും വായുസേന മെഡലും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |